
സൂര്യ കൃഷ്ണമൂര്ത്തിയുടെ വിയോഗത്തില് വേദന പങ്കുവെച്ച് ഗായകരായ വിധു പ്രതാപും സുജാത മോഹനും. '' അനശ്വരനായ സൂര്യ കൃഷ്ണമൂര്ത്തിക്ക് വിട - അങ്ങയുടെ അവിസ്മരണീയമായ പരിപാടികളുടെ ഭാഗമാകാന് കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു. അങ്ങയെ ഞങ്ങള് വല്ലാതെ മിസ് ചെയ്യും'', എന്നാണ് സുജാത മോഹന് സമൂഹമാധ്യമങ്ങളില് കുറിച്ചത്.
''ഇന്ത്യന് കലാ - സാംസ്കാരിക, ശാസ്ത്ര മേഖലകള്ക്ക് ഇത്രമേല് സംഭാവനകള് നല്കിയ മറ്റൊരു വ്യക്തി ഇനിയുണ്ടാവുമോ എന്ന ചോദ്യം അവശേഷിക്കുന്നു. മറ്റൊരാള്ക്കും പാകപ്പെടുത്താന് കഴിയാത്ത വിടവ് ബാക്കിയാക്കിക്കൊണ്ട് മൂര്ത്തി സര് യാത്രയാകുന്നു.
ഒരുമിച്ച് പ്രവര്ത്തിക്കാന് കഴിഞ്ഞതിന്റെ ഓര്മകളെ ചേര്ത്തുവെച്ചുകൊണ്ട്, മലയാളത്തിന്റെ സൂര്യതേജസിന് വിട'', എന്നായിരുന്നു വിധു പ്രതാപിന്റെ വാക്കുകള്.
സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിന്റെ കലാ- സാംസ്കാരിക മേഖലയില് ശ്രദ്ധേയമായ കലാകൂട്ടായ്മയായ സൂര്യയുടെ അമരക്കാരനായിരുന്നു.







Comments