
തിരുവനന്തപുരം : സി.എം.ആര്.എല് - എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് പണം വാങ്ങിയവരില് മുഖ്യമന്ത്രിയും ഉണ്ടെന്ന് വി.ഡി. സതീശനെതിരേ ആരോപണവുമായി ബിജെപി വൈസ്പ്രസിഡന്റ് ഷോണ്ജോര്ജ്ജ്. രാഷ്ട്രീയനേതാക്കള്ക്ക് പണം നല്കിയ വിവരങ്ങള് എന്ന് കരുതുന്ന കാര്യങ്ങള് ഉള്പ്പെട്ട സിഎംആര്എല് എം.ഡി. ശശിധരന് കര്ത്തയുടെ ഡയറിയിലെ വി.ഡി. സതീശന്റ പേര് ഉള്പ്പെട്ട പേജുകള് വാര്ത്താസമ്മേളനത്തില് അദ്ദേഹം പുറത്തുവിട്ടു.
കേന്ദ്ര അന്വേഷണ ഏജന്സിയായ എസ്.എഫ്.ഐ.ഒ കോടതിയില് സമര്പ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളിലുള്ളതാണ് ഈ വിവരങ്ങള്. ഇ.ഡി.യുടെ കത്തില് കേസെടുക്കാന് ശുപാര്ശയുണ്ടെങ്കിലും കൃത്യമായ അന്വേഷണം നടത്താന് തയ്യാറാകാത്തതിനാലാണ് പ്രധാന തെളിവായ ഡയറിക്കുറിപ്പ് പുറത്തുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേസില് വിജിലന്സ് അന്വേഷണം പ്രഖ്യാപിക്കാതെ സംസ്ഥാന സര്ക്കാര് തടസ്സവാദങ്ങള് ഉന്നയിക്കുന്നതും തീരുമാനം വൈകിപ്പിക്കുന്നതും ഇരുമുന്നണിയിലെയും പ്രമുഖ നേതാക്കള്ക്ക് പങ്കുള്ളതുകൊണ്ടാണെന്ന് ഷോണ് ജോര്ജ് ആരോപിച്ചു.
ഇരുമുന്നണികളിലെയും പ്രമുഖരുടെ പേരുകളും അവര്ക്ക് നല്കിയ തുകയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മുതിര്ന്ന യു.ഡി.എഫ്, എല്.ഡി.എഫ് നേതാക്കള്ക്ക് തുക കൈമാറിയ വിവരങ്ങളാണ് ഡയറിക്കുറിപ്പില് രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്, മുന് മുഖ്യമന്ത്രിമാരായ ഉമ്മന്ചാണ്ടി, വി.എസ്. അച്യുതാനന്ദന് എന്നിവരുടെയെല്ലാം പേരുകള് ഉണ്ട്. വി.ഡി. സതീശന് അഞ്ച് ലക്ഷം രൂപയും, പി. രാജീവിന് മൂന്ന് ലക്ഷം രൂപയും, എം.വി. ഗോവിന്ദന് അഞ്ച് ലക്ഷം രൂപയും കൈമാറിയതായി രേഖയില് കാണാം.
മുന് മുഖ്യമന്ത്രിമാരായ ഉമ്മന് ചാണ്ടി (10 ലക്ഷം രൂപ), വി.എസ്. അച്യുതാനന്ദന് ('വി.എസ്. അച്ചു'), രമേശ് ചെന്നിത്തല, ഹൈബി ഈഡന് (2 ലക്ഷം രൂപ), ബെന്നി ബെഹനാന് (3 ലക്ഷം രൂപ), കെ. മുരളീധരന്, ജി. സുധാകരന്, എളമരം കരീം, ടി.എം. ജേക്കബ്, ഷിബു ബേബി ജോണ്, പന്ന്യന് രവീന്ദ്രന്, സി.കെ. ചന്ദ്രപ്പന്, കെ. ചന്ദ്രന്പിള്ള എന്നിവരെല്ലാം ഉള്പ്പെടുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്, പ്രതിപക്ഷ നേതാവ് പിണറായി വിജയന് എന്നിവരുള്പ്പെടെ ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള് സി.എം.ആര്.എല്ലില് നിന്ന് പണം കൈപ്പറ്റിയെന്നാണ് ഷോണ്ജോര്ജ്ജ് ഉന്നയിക്കുന്നത്.







Comments