
തൃശൂര്: തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണെന്നും ഏത് അന്വേഷണം വേണമെങ്കിലും വന്നോട്ടെയെന്നും പ്രതികരിച്ച് കോണ്ഗ്രസ് നേതാവ് കെ. മുരളീധരന്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഇഡിയെ കണ്ണടച്ച് വിശ്വസിക്കുന്നവരല്ല കേരളത്തിലെ സര്ക്കാരെന്നും പ്രതികരിച്ചു. സിഎംആര്എല് കേസുമായി ബന്ധപ്പെട്ട ഡയറി പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണം.
മാസപ്പടിക്കേസില് സിഎംആര്എല് എംഡി ശശിധരന് കര്ത്തയുടെ ഡയറിയില് യുഡിഎഫ് നേതാക്കളുടെയടക്കം പേര് ഉള്പ്പെട്ട ഡയറി ബിജെപി നേതാവ് ഷോണ് ജോര്ജ്ജ് പുറത്തുവിട്ട സാഹചര്യത്തിലാണ് പ്രതികരണം.
തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും. ഇപ്പോള് പുറത്തുവിട്ട ഡയറിയെക്കുറിച്ച് അന്വേഷിച്ചാലും കുഴപ്പമില്ല. ഇ.ഡി. പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്നവരല്ല ഈ സര്ക്കാര്. എന്നിരുന്നാലും ഇഡി ഔദ്യോഗികമായ ഒരു കാര്യം ആവശ്യപ്പെട്ടാല് നിര്വഹിച്ചേ പറ്റൂ.
ഉമ്മന് ചാണ്ടി, രമേശ് ചെന്നിത്തല, വി എസ് അച്ചു..., കെ മുരളീധരന്, സി കെ ചന്ദ്രപ്പന്, എളമരം കരീം, ഗോവിന്ദന് മാസ്റ്റര്, ഹൈബി ഈഡന്, പന്ന്യന് രവീന്ദ്രന്, എസ് ശര്മ്മ, പി രാജീവ്, ഷിബു ബേബി ജോണ്, കെ ബി ഗണേഷ് കുമാര് തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പേരുകള് അടങ്ങിയ താളാണ് പുറത്തുവന്നിട്ടുള്ളത്. എസ് എഫ് ഐ ഒ കോടതിയില് സമര്പ്പിച്ച രേഖകളുടെ ഭാഗമായ ഡയറിയാണ് ഷോണ്ജോര്ജ് പുറത്തുവിട്ടത്.







Comments