
തിരുവനന്തപുരം: ചാര്ട്ടേഡ് വിമാനയാത്രയുടെ കാര്യത്തില് മുഖ്യമന്ത്രി സ്പോണ്സറെ മറച്ചുവെക്കുന്നത് നിഗൂഡതയുടെ ഭാഗമാണെന്ന് ഇടതുപക്ഷം. ദുരൂഹത ഉള്ളതുകൊണ്ടാണ് സ്പോണ്സര് ആരാണെന്ന് വെളിപ്പെടുത്താത്തതെന്നും ക്രമക്കേട് ഉണ്ടെങ്കില് പരിശോധിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു.
പിണറായി വിജയന് മുഖ്യമന്ത്രിയായിരുന്നപ്പോള് വിമാനയാത്ര നടത്തിയിട്ടുണ്ടെന്ന വാദം വിഷയത്തില് നിന്ന് ഒഴിഞ്ഞുമാറാനുള്ള അടവാണെന്നും പറഞ്ഞു. സ്പോണ്സറുടെ പേര് ഒളിപ്പിച്ചുവയ്ക്കുന്നത് തെറ്റും ഭരണഘടനാ വിരുദ്ധവുമാണെന്നും എന്തെങ്കിലുമില്ലാതെ സ്പോണ്സറെ ഒളിച്ചു വയ്ക്കേണ്ട കാര്യമുണ്ടോയെന്നും ഗോവിന്ദന് ചോദിച്ചു. ആരാണ് സ്പോണ്സര് എന്നത് കേരളത്തിന് അറിയണം. ഇക്കാര്യം മുഖ്യമന്ത്രി പറയണം. എന്തെങ്കിലും ക്രമക്കേടുണ്ടെങ്കില് അതും പരിശോധിക്കട്ടെയെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
കെ എം ഷാജിയുടെ സ്പോണ്സറുടെ കാര്യത്തിലും എല്ലാം പുറത്തു വരട്ടെ. തട്ടിപ്പ് കേസുകളില് പ്രതിയായ ആളുകള് വരെ ആ കൂട്ടത്തില് ഉണ്ട്. കോടികള് വിലയുള്ള വാഹനങ്ങള് മുതലാളിമാര് വെറുതെ വിട്ടുകൊടുക്കില്ലല്ലോ എന്നും ഗോവിന്ദന് ചോദിച്ചു. 'ദെയര് ഈസ് നോ ഫ്രീ ലഞ്ച്' എന്നാണല്ലോ ശൈലിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐഎമ്മിന് പിന്നാലെ സിപിഐയും വിമര്ശനവുമായി രംഗത്ത് വന്നു. സൗജന്യമായി ആരും ഒന്നും വിട്ടുനല്കില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്വിശ്വം ചൂണ്ടിക്കാട്ടി.
പുറത്ത് പേര് പറയാന് കൊള്ളാത്തവരായ ആളുകളാണ് സര്ക്കാരിന്റെ സ്പോണ്സര്മാര്. പണക്കാരെ കാണുമ്പോള് കവാത്ത് മറക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. വിദേശയാത്രയും കാറും അടക്കം എല്ലാം സ്പോണ്സര്ഷിപ്പിലൂടെ വാങ്ങുന്ന ഇത്രയും വേഗം പൊളിഞ്ഞ മറ്റൊരു സര്ക്കാര് കേരളത്തില് ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.







Comments