
സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയാണ് നടിയാണ് സാവിത്രി ശ്രീധരൻ. ചിത്രത്തിൽ സാവിത്രി ശ്രീധരൻ അവതരിപ്പിച്ച ജമീല എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ട ജമീലയുമ്മയ്ക്ക് വിടപറഞ്ഞ് ചിത്രത്തിൽ 'സുഡു'വായി വേഷമിട്ട നൈജീരിയൻ നടൻ സാമുവൽ അബിയോള റോബിൻസൺ പങ്കുവെച്ച അനുശോചനക്കുറിപ്പ് ശ്രദ്ധ നേടുകയാണ്.
"അവരിപ്പോൾ സ്വർഗ്ഗത്തിലെ ഒരു മാലാഖയാണ്. സാവിത്രി മാഡത്തിന് നിത്യശാന്തി നേരുന്നു," എന്നായിരുന്നു സാമുവൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സുഡാനി ഫ്രം നൈജീരിയയിലെ ഒരു ചിത്രം കൂടി പങ്കുവച്ചാണ് സാമുവലിന്റെ കുറിപ്പ്. സുഡു യാത്ര പറഞ്ഞുപോവുമ്പോൾ റിയർ വ്യൂ മിററിൽ തെളിയുന്ന ജമീലയുടെ മുഖമാണ് ചിത്രത്തിലുള്ളത്.
സാമുവലിന്റെ കുറിപ്പ് പുറത്തുവന്നതിനു പിന്നാലെ നിരവധി മലയാളികളാണ് പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി എത്തിയത്. "സുഡുമോനേ, നമ്മുടെ ഉമ്മ പോയെടാ...", "ആ ഉമ്മയെ നീ ഇന്നും മറന്നില്ലല്ലോ", "സിനിമയിൽ കണ്ട ആ സ്നേഹം സത്യമായിരുന്നുവെന്ന് തെളിയിച്ചു" എന്നിങ്ങനെ വൈകാരികമായ കമന്റുകളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.







Comments