
കളമശേരി: മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസില് ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന് പോലീസ്. കേസില് ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനോട് കളമശേരി സ്റ്റേഷനില് ഹാജരാകാണമെന്നാണ് ആവശ്യപ്പെട്ട് നോട്ടീസ് നല്കിയിരിക്കുകയാണ്.
തൃക്കാക്കര എസിപിയുടെ മേല്നോട്ടത്തിലാണ് അന്വേഷണം. പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിയില് പ്രസംഗത്തില് നടത്തിയ പരാമര്ശമാണ് വിവാദമായത്. മുഖ്യമന്ത്രി മറ്റൊരു വിവാഹം കൂടി കഴിച്ചതായി തനിക്ക് മുന്നില് വാര്ത്ത വന്നിരുന്നു എന്നായിരുന്നു സംഭാഷണം.
ഇത്തരമൊരു ആരോപണത്തെ സംബന്ധിക്കുന്ന ഡോക്യുമെന്റ് തന്റെ പക്കലുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു. കോണ് ഗ്രസ് നേതാവ് രാജു പി നായര് നല്കിയ പരാതിയില് തിരുവനന്തപുരത്ത് റജിസ്റ്റര് ചെയ്ത കേസ് പിന്നീട് കളമശ്ശേരിയിലേക്ക് കൈമാറുകയായിരുന്നു. രാജു പി നായരെ വിളിച്ച് മൊഴിയെടുത്തതിന് ശേഷമാണ് പൊലീസ് മറ്റ് നടപടികളിലേക്ക് നീങ്ങുന്നത്. കേസില് ആന്റോ അഗസ്റ്റിന് മുന്കൂര് ജാമ്യപേക്ഷ സമര്പ്പിച്ചിട്ടുണ്ട്.







Comments