
പ്രേക്ഷകര്ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് ദിലീപും കാവ്യ മാധവനും.വിവാഹത്തോടെ സിനിമയില് നിന്നും മാറി നില്ക്കുന്ന കാവ്യ സോഷ്യല് മീഡിയയില് സജീവമാണ്. സെപ്റ്റംബര് 19-ന് ആയിരുന്നു കാവ്യയുടെ ജന്മദിനം. ഇപ്പോള് താരത്തിന്റെ പിറന്നാള് ആഘോഷത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടുന്നത്.
ദിലീപിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില് കാവ്യ കേക്ക് മുറിച്ചു. ദിലീപ് കാവ്യയ്ക്ക് കേക്ക് വായില് വെച്ച് കൊടുക്കുന്നതും വീഡിയോയില് കാണാം. പര്പ്പിള് നിറത്തിലുളള വസ്ത്രത്തില് സുന്ദരിയായാണ് കാവ്യ ആഘോഷത്തില് പങ്കെടുത്തത്. താരദമ്പതികള് ഒരുമിച്ചുളള ഈ സന്തോഷനിമിഷങ്ങള് സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടുകയാണ്.
2016 നവംബര് 25നാണ് ദിലീപും കാവ്യയും വിവാഹിതരായത്. വാര്ത്തകളിലും വിവാദങ്ങളിലുമാണ് ഇവരുടെ കുടുംബജീവിതം തുടങ്ങിയതെങ്കിലും തങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒട്ടും കുറവു വരുത്താതെ ഇവര് പരസ്പരം കരുത്തായി.
ദിലീപിന്റെ ആദ്യ വിവാഹത്തിലുള്ള മകള് മീനാക്ഷിയും കാവ്യയുടെയും ദിലീപിന്റെയും മകള് മഹാലക്ഷ്മിയും ഒരുമിച്ച് സന്തോഷകരമായി ജീവിതം നയിക്കുകയാണ് താരദമ്പതിമാര്.

Comments