
ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള് ഇന്സ്റ്റഗ്രാമില് പങ്കുവെച്ച് ഗായകനും നടനുമായ നിക്ക് ജൊനാസ്. തന്റെ ജന്മദിന വാരം ഏറ്റവും മികച്ചതാക്കിയതിന് ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയ്ക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു.
കുടുംബത്തോടൊപ്പമുള്ള യാത്രയുടെയും ഗോള്ഫ് കളിക്കുന്നതിന്റെയും, പിറന്നാള് കേക്കിന്റെയും, മകള് മാള്ട്ടിയുടെയും മനോഹരമായ നിമിഷങ്ങളാണ് ചിത്രങ്ങളിലുളളത്. "ജന്മദിനവാരം തികച്ചും മനോഹരമായി.. നന്ദി മൈ ലവ് പ്രിയങ്ക ചോപ്ര" എന്നായിരുന്നു ചിത്രങ്ങള്ക്കൊപ്പം നിക്ക് കുറിച്ചത്.
നിക്കിന് ജന്മദിനാശംസകള് നേര്ന്ന് പ്രിയങ്കയും സോഷ്യല് മീഡിയയില് പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ഞങ്ങളുടെയെല്ലാം സ്വപ്നങ്ങള് ദിവസവും സാക്ഷാത്കരിക്കുന്ന ആ മനുഷ്യന് ജന്മദിനാശംസകള്' എന്ന അടിക്കുപ്പിയോടെ മകള് മാൾട്ടി മേരിയുടെ വീഡിയോയും പ്രിയങ്ക പോസ്റ്റില് ഉള്പ്പെടുത്തിയിരുന്നു.
2018 ഡിസംബറിലാണ് നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. 2022-ലാണ് വാടകഗര്ഭധാരണത്തിലൂടെ ഇരുവര്ക്കും മകള് മാള്ട്ടി ജനിച്ചത്. പൊതുജീവിതത്തിനിടയിലും കുടുംബത്തിന് ഏറെ പ്രാധാന്യം നല്കുന്ന ഇവര്, തങ്ങളുടെ വിശേഷങ്ങള് ആരാധകരുമായി പങ്കുവെക്കാറുണ്ട്.







Comments