
തൃശൂർ: താൻ കർത്തയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് ബിജെപി നേതാവ് വി മുരളീധരൻ. ഷോൺ ജോർജിന്റെ രേഖയെ കുറിച്ച് തനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്നും അതിന്റെ ആധികാരികതയെ കുറിച്ച് ഒന്നും പറയില്ലെന്നും പറഞ്ഞു. വൈസ് പ്രസിഡണ്ടിനോട് ചോദ്യം ചോദിക്കേണ്ടത് പ്രസിഡന്റ് ആണെന്നും വാര്ത്താസമ്മേളനത്തില് മുരളീധരന് വ്യക്തമാക്കി.
എന്തിനാണ് ഈ രേഖ പുറത്ത് വിട്ടതെന്ന് ഷോൺ ആണ് വിശദീകരിക്കേണ്ടത്. യാഥാർത്ഥപ്രശ്നങ്ങളിൽ വഴി തിരിച്ച് വിടാൻ ഇന്നലെ മുതൽ തുടങ്ങിയ ശ്രമമാണിത്. ബിജെപിയിൽ വി. മുരളീധരൻ ഒരാൾ അല്ലെന്നും മറ്റു മുരളീധന്മാരിൽ ആരെങ്കിലും വാങ്ങിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു. താൻ വ്യക്തിപരമായി വാങ്ങിയിട്ടുണ്ടോ എന്ന് കണക്കുകൾ നിങ്ങൾക്ക് പരിശോധിക്കാം.
കൃത്യമായി ആദായനികുതി അടയ്ക്കുന്ന ആളാണ് താനെന്നും എന്താണ് സംഭവിച്ചതെന്ന് മാധ്യമങ്ങൾക്കോ സർക്കാരിനോ കണ്ടുപിടിക്കാമെന്നും പറഞ്ഞു. വിജിലൻസോ സിബിഐക്ക് അന്വേഷിക്കാം. യാഥാർത്ഥപ്രശ്നങ്ങളിൽ വഴി തിരിച്ച് വിടാൻ ഇന്നലെ മുതൽ തുടങ്ങിയ ശ്രമമാണ്. സി എംആർ എല്ലിൽ നിന്ന് എക്സാലോചിക്ക് പണം കൈപ്പത്തിയതാണ് യഥാർത്ഥ പ്രശ്നം. എന്തിനാണ് പ്രാഥമികാന്വേഷണം എന്നാതിലാണ് മറുപടി പറയേണ്ടത്.
കോൺഗ്രസ് ഉന്നത നേതൃത്വം സംസ്ഥാനത്തെ സിപിഎമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരം അന്വേഷണമെന്നും മുരളീധരൻ ആരോപിച്ചു. 2010 മുതൽ അഞ്ച് വർഷമാണ് പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റായിരുന്നത്. ഈ സമയത്ത് പണം വീട്ടിൽ നിന്ന് കൊണ്ടു വന്നല്ല പാർട്ടി പ്രവർത്തനം നടത്തിയത്. സംസ്ഥാനഫണ്ട് ശേഖരം 2011-12 കാലത്ത് നടത്തിയിരുന്നു. ആ സമയത്ത് പ്രവർത്തകർ പലരുടെ കൈയിൽ നിന്നും പിരിവ് വാങ്ങിയിട്ടുണ്ട്. അത് സംസ്ഥാന അധ്യക്ഷന്റെ അറിവോടെ ആയിരിക്കില്ലെന്നും മുരളീധരൻ വിശദീകരിക്കുന്നു.







Comments