
കാന്സര് ബാധിച്ച് ചികിത്സയിലായിരുന്ന രേണു സുധിയുടെ ആരോഗ്യം ഗുരുതരാവസ്ഥയിലാണെന്ന് വെളിപ്പെടുത്തി ഇന്ഫ്ളുവന്സറും അവതാരകയുമായ ശാരിക കെ.ബി. അടുത്തിടെ സോഷ്യല് മീഡിയയില് പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു.
അഞ്ചു കീമോകള്ക്കു ശേഷം രേണുവിന്റെ ആരോഗ്യം വഷളായിരിക്കുകയാണ്. രേണു ഇപ്പോള് കോട്ടയം മെഡിക്കല് കോളേജില് ഐസിയുവിലാണെന്നും അവസ്ഥ വളരെ മോശമാണെന്ന് രേണുവിന്റെ ചേച്ചി വിളിച്ച് അറിയിച്ചതായും ശാരിക പറഞ്ഞിരുന്നു.രേണുവിന്റെ സഹോദരി രമ്യയുടെ ഭര്ത്താവ് തന്റെ ഇന്സ്റ്റഗ്രാം പേജിലൂടെ താരം ഹോസ്പിറ്റലില് അഡ്മിറ്റാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ രേണു ആശുപത്രിയില് നിന്നും ഡിസ്ചാര്ജ് ആയെന്ന് വിവരമാണ് സഹോദരി ഭര്ത്താവ് തന്റെ ഇന്സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
'ഹോസ്പിറ്റലില് നിന്ന് ഡിസ്ചാര്ജ് ആയി. എനിക്ക് വേണ്ടി പ്രാര്ഥിച്ച, എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഒരുപാട് നന്ദി... സ്നേഹം, ' എന്ന കുറിപ്പോടെയുള്ള രേണുവിന്റെ ഒരു വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. സുധിയുടെ മരണശേഷമാണ് രേണു മലയാളികള്ക്ക് കൂടുതല് സുപരിചിതയാകുന്നത്. സോഷ്യല് മീഡിയയിലും ആല്ബങ്ങളിലുമൊക്കെ തിളങ്ങിനില്ക്കുമ്പോഴാണ് തനിക്ക് കാന്സറാണെന്ന കാര്യം താരം വെളിപ്പെടുത്തിയത്. തന്റെ ചികിത്സാ വിവരങ്ങളും ആരോഗ്യ സ്ഥിതിയെപ്പറ്റിയുമെല്ലാം രേണു നിരന്തരമായി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.







Comments