
തിരുവനന്തപുരം: ഷോണ്ജോര്ജ്ജിന്റെ വാര്ത്താസമ്മേളനം വിവാദമായിരിക്കുന്ന സാഹചര്യത്തില് ബിജെപി ജനറല് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷന് രാജിവ് ചന്ദ്രശേഖറാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. ശശിധരന് കര്ത്തയുടെ ഡയറിയില് മുഖ്യമന്ത്രിയുടെ പേരുമുണ്ടെന്ന് ആരോപിച്ചു ഷോണ് ജോര്ജ് ഇന്നലെ വാര്ത്താ സമ്മേളനം വലിയ തിരിച്ചടിയായിരുന്നു.
എം ടി രമേശ്, എസ് സുരേഷ്, അനൂപ് ആന്റണി അടക്കമുള്ളവര് പങ്കെടുക്കുമെന്നാണ് വിവരം. ഇടതുപക്ഷത്തെയും യുഡിഎഫിനെയുമാണ് ലക്ഷ്യമിട്ടതെങ്കിലും അതേ ഡയറിയില് ബിജെപി നേതാക്കളുടെ പേരും പുറത്തുവന്നത് പാര്ട്ടിയെ ആകെ വെട്ടിലാക്കിയിരിക്കുകയാണ്. ഷോണ് ജോര്ജിന്റെ എടുത്തുചാട്ടം പാര്ട്ടിക്ക് ബൂമറാംഗായി എന്നാണ് പാര്ട്ടിക്കുള്ളിലുള്ള വിലയിരുത്തല്. മാസപ്പടി വിവാദത്തില് പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉണ്ടായ ശ്രദ്ധ ഷോണിന്റെ എടുത്തുചാട്ടം കാരണം മാറിപ്പോയെന്നാണ് വിമര്ശനം.
ഒരു മുതിര്ന്ന നേതാക്കളോടും കൂടിയാലോചന നടത്താതെയാണ് മാരാര്ജി ഭവനില് ഷോണ് ഇങ്ങനെയൊരു വാര്ത്താ സമ്മേളനം നടത്തിയത്. മുഖ്യ മന്ത്രിയുടെ പേരുള്പ്പെടുന്ന ഡയറിയിലെ ഭാഗം പാര്ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ് ജോര്ജ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഡയറിയി ലെ ബിജെപി നേതാക്കളുടെ പേരുള്പ്പെട്ട ഭാഗങ്ങളും മാധ്യമങ്ങള് കണ്ടെത്തിയത്. ഇത് ബിജെപിയെ വലിയ രീതിയില് വെട്ടിലാക്കിയിരുന്നു.
വി മുരളീധരന്റെ ഉള്പ്പെടെ പേരുകള് ഡയറിയിലുണ്ട് എന്ന വിവരങ്ങളാണ് പിന്നീട് മാധ്യമങ്ങള് പുറത്തുവിട്ടത്. ആര്എസ്എസും സംഘപരിവാറിലെ ചില പോഷക സംഘടനകളും പണം വാങ്ങിയെന്നും ഉള്പ്പെടെയുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.







Comments