
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് അദിതി റാവു. മലയാളത്തില് തുടക്കം കുറിച്ച് പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തില് നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് അദിതി റാവു. നെറ്റ്ഫ്ളിക്സിന്റെ ലസ്റ്റ് സ്റ്റോറീസ് ആന്തോളജിയുടെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് അദിതി മനസ് തുറന്നത്.
''തുടക്കകാലത്ത് ചെയ്തൊരു ബ്രാന്റ് ഫോട്ടോഷൂട്ട് ഞാന് ഓര്ക്കുന്നുണ്ട്. ഞാന് നഗരത്തില് പുതിയതായിരുന്നു. ഫോട്ടോഗ്രാഫര് എന്റെ ചുണ്ടിന്റെ പേരില് എന്നെ കളിയാക്കി. എന്റെ ചുണ്ട് ഡൊണാള്ഡ് ഡക്കിന്റേത് പോലെയാണ്. നിന്റെ ചുണ്ട് പുറത്തേക്ക് തള്ളി നില്ക്കുകയാണെന്ന് പറഞ്ഞു. അതോടെ ഞാന് ചുണ്ട് കടിച്ചു പിടിച്ച് നില്ക്കാന് തുടങ്ങി. അങ്ങനെയും ഇങ്ങനെയുമൊക്കെ നില്ക്കാന് പറഞ്ഞു. ഞാനാകെ വലഞ്ഞു പോയി. അവസാനം നാച്ച്വറലായി നില്ക്കാന് പറഞ്ഞു. ഞാനന്ന് കരഞ്ഞു പോയി'' എന്നാണ് അദിതി റാവു പറയുന്നത്.
നെറ്റ്ഫ്ളിക്സിന്റെ ലസ്റ്റ് സ്റ്റോറീസിലാണ് അദിതി റാവു ഒടുവിലായി എത്തിയത്. വിശാല് ഭരദ്വാജ് സംവിധാനം ചെയ്ത ഭാഗത്തിലാണ് അദിതി റാവു അഭിനയിച്ചത്. ഭര്ത്താവ് കൂടിയായ സിദ്ധാര്ത്ഥ് ആയിരുന്നു ചിത്രത്തില് അദിതിയുടെ നായകന്.







Comments