
കിൻഷാസ: കോംഗോയിൽ കിക്ക്വിറ്റിൽ നിന്ന് കിൻഷാസയിലേക്ക് വരികയായിരുന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കെങ്ക്പെയിൽ തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു.
മിലിട്ടറി കോടതി മേധാവി ലഫ്റ്റനന്റ് ജനറൽ മുടോംബോ കതലയി തിയെണ്ടെ, സായുധ സേനയുടെ ഓഡിറ്റർ ജനറൽ ലഫ്റ്റനന്റ് ജനറൽ ബാകുമി ലികുലിയ എന്നിവരാണ് കൊല്ലപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ. ഇവർക്ക് പുറമെ ഡെലിഗേഷനിലെ മറ്റ് 12 അംഗങ്ങളും വിമാനത്തിലെ ക്രൂ അംഗങ്ങൾക്കുമാണ് ജീവൻ നഷ്ടമായതെന്ന് കോംഗോ സൈനിക വക്താവ് മേജർ ജനറൽ എഫോമി എകെംഗെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടാകാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും, സിവിൽ ഏവിയേഷൻ അതോറിറ്റിയും സൈന്യവും ചേർന്ന് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികാരികൾ അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ എം23 പോലുള്ള വിമത വിഭാഗങ്ങൾക്കെതിരെ സൈന്യം കനത്ത പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത്.







Comments