
ന്യൂഡൽഹി: രാജ്യവ്യാപകമായ ബാങ്ക് പണിമുടക്കിനിടയിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ. എടിഎം ഇടപാട് ചാർജുകൾ താൽക്കാലികമായി ഒഴിവാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രഖ്യാപിച്ചു. സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള മൂന്ന് ദിവസങ്ങളിലേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. പണിമുടക്ക് ദിവസങ്ങളിൽ രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോഴും ഉപഭോക്താക്കൾക്ക് ഈ സേവനം സൗജന്യമായി ലഭിക്കും.
രാജ്യവ്യാപകമായ ബാങ്ക് പണിമുടക്കിനിടയിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എടിഎം ഇടപാട് ചാർജുകൾ താൽക്കാലികമായി ഒഴിവാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രഖ്യാപിച്ചു. സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള മൂന്ന് ദിവസങ്ങളിലേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. പണിമുടക്ക് ദിവസങ്ങളിൽ രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോഴും ഉപഭോക്താക്കൾക്ക് ഈ സേവനം സൗജന്യമായി ലഭിക്കും.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അഞ്ച് ദിവസത്തെ പ്രവൃത്തിവാരമാക്കണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
പണിമുടക്ക് ദിവസങ്ങളിലും ഡിജിറ്റൽ, എടിഎം സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. യോനോ (YONO), ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, വാട്സാപ്പ് ബാങ്കിംഗ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൺടാക്റ്റ് സെന്റർ എന്നിവയ്ക്ക് പുറമെ യുപിഐ (UPI), ഐഎംപിഎസ് (IMPS), എൻഇഎഫ് ടി (NEFT), ആർടിജിഎസ് (RTGS) തുടങ്ങിയ ഡിജിറ്റൽ പണമിടപാട് സേവനങ്ങളും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഉപയോഗിക്കാവുന്നതാണ്.







Comments