
ഐച്ചി-നഗോയ: ഇറാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന് വനിതാ കബഡി ടീം തുടര്ച്ചയായ നാലാം ഏഷ്യന് ഗെയിംസ് സ്വര്ണം സ്വന്തമാക്കി. ജാപ്പനീസ് നഗരമായ ഐച്ചി-നഗോയയില് നടന്ന ആവേശ ഫൈനലില് ഇറാനെ 37-34 എന്ന സ്കോറിനാണ് ഇന്ത്യന് വനിതാ കബഡി ടീം പരാജയപ്പെടുത്തിയത്.
നേരത്തേ ക്രിക്കറ്റിലും ഷൂട്ടിംഗിലും ഒന്നാംസ്ഥാനം നേടിയ ഇന്ത്യ 2026 ലെ ഏഷ്യന് ഗെയിംസില് നേടുന്ന മൂന്നാമത്തെ സ്വര്ണ്ണമാണിത്. ആദ്യ പകുതി അവസാനിക്കുമ്പോള് 22-12 എന്ന വ്യക്തമായ ലീഡിലായിരുന്നു ഇന്ത്യ. എന്നാല്, ഇടവേളയ്ക്ക് ശേഷം ശക്തമായി തിരിച്ചെത്തിയ ഇറാന് വ്യത്യാസം 23-19 ആയി കുറച്ചു. മത്സരം അവസാനിക്കാന് എട്ട് മിനിറ്റ് ബാക്കിനില്ക്കെ, മികച്ച തിരിച്ചുവരവ് നടത്തിയ ഇറാന് ഇന്ത്യയുടെ ലീഡ് വെറും ഒരു പോയിന്റായി (27-26) കുറച്ചു.
ഈ നിര്ണായക ഘട്ടത്തില് വീണ്ടും കളത്തിലിറങ്ങിയ സഞ്ജു ദേവി ഇന്ത്യയെ 30-27 എന്ന നിലയിലേക്ക് തിരികെ എത്തിച്ചു. ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ ഇറാനെ പരാജയപ്പെടുത്തിയിരുന്നു. 2010 ലാണ് വനിതാ കബഡി ഏഷ്യന് ഗെയിംസില് ഉള്പ്പെടുത്തിയത്. അന്നുതുടങ്ങി എല്ലാ എഡിഷനുകളിലും ഇന്ത്യയുടെ ആധിപത്യമാണ്. ഇതുവരെ നടന്ന അഞ്ച് എഡിഷനുകളില് നാലിലും ഇന്ത്യ സ്വര്ണം നേടി. 2018 ല് സ്വര്ണം നേടിയ ഇറാനാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു ടീം. ആ വര്ഷം ഇന്ത്യ വെങ്കല മെഡല് നേടിയിരുന്നു.







Comments