
കൊല്ലം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വി. മുരളീധരൻ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിയിൽ വിവാദമുണ്ടാക്കാൻ ശ്രമിക്കേണ്ടെന്നും കോൺഗ്രസും സിപിഎമ്മും അതിന് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ ജയിലിൽ പോകണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഒരു പ്രസന്റേഷൻ നടത്തിയെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. എസ്ഐആർ വിഷയത്തിൽ രാഹുൽ ഗാന്ധിക്കും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കും രണ്ട് അഭിപ്രായമാണെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധി വലിയ ഫ്രോഡാണെന്നും എസ്ഐആർ വഴിയാണ് തോൽപ്പിക്കുന്നതെന്ന വാദമാണ് ഇപ്പോഴുള്ളതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനങ്ങൾ തോൽപ്പിക്കുന്നത് അഴിമതിയും വികസന മുരടിപ്പും കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ്ഐആർ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാഹുൽ ഗാന്ധി വർഷങ്ങളായി ഫ്രോഡ് സ്റ്റേറ്റ്മെന്റുകളുമായി നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷനിലെ അഭിപ്രായ വ്യത്യാസം വീഴ്ചയല്ലെന്നും അത് ജനാധിപത്യമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. മൂന്ന് പേർ ചർച്ച ചെയ്താൽ പല അഭിപ്രായങ്ങളുണ്ടാകും. അതിന്റെ അടിസ്ഥാനത്തിൽ ഇവിടെ എന്തോ പ്രശ്നമുണ്ടെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.







Comments