
കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ളാറ്റ് പൊളിച്ചുകളയേണ്ട സാഹചര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെട്ടിടത്തിന്റെ നിർമാണത്തിലെ ഗുരുതര തകരാറുകളാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.
മുകളിലെ നിലയിലെ ടോയ്ലെറ്റിൽ ഒരാൾ ഉപയോഗിച്ചാൽ താഴെവരെ അറിയുന്ന തരത്തിലാണ് കെട്ടിടത്തിന്റെ അവസ്ഥയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ടോയ്ലെറ്റുകളും ചോർന്ന് ഒലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലൈസൻസ്ഡ് ഏഷ്യാനെറ്റ് ന്യൂസ് എൻജിനീയേഴ്സ് അവാർഡ്സ് ആൻഡ് കോൺക്ലേവിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ലൈഫ് മിഷൻ ഫ്ളാറ്റ് ആകെ തകരാറിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തകരാർ പരിഹരിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ പുതിയ കെട്ടിടം നിർമിക്കുന്നതിനേക്കാൾ കൂടുതൽ ചെലവ് വരുമെന്നാണ് പറയുന്നത്. കോടികൾ മുടക്കി നിർമിച്ച കെട്ടിടത്തിന്റെ കാര്യത്തിൽ ആർക്കാണ് അക്കൗണ്ടബിലിറ്റിയെന്നും മുഖ്യമന്ത്രി ചോദിച്ചു.







Comments