
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ കാറിന് നേരെ മുട്ടയേറും കല്ലേറും. കൊൽക്കത്ത എംഎൽഎ കുനാൽ ഘോഷ് സഞ്ചരിച്ച വാഹനത്തിന് നേരെ ആണ് മുട്ടയേറ് ഉണ്ടായത്. ആക്രമണത്തിൽ കാറിൻ്റെ പിൻഭാഗത്തെ ചില്ല് തകർന്നു.
ശനിയാഴ്ച ഹൂഗ്ലിയിലെ ശ്രീറാപുരിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പോകുംവഴി ഉത്തർപാര മേഖലയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. കരിങ്കൊടിയുമായി എത്തിയ ഒരുസംഘം 'ഗോ ബാക്ക്' മുദ്രാവാക്യം മുഴക്കി വാഹനം വളയുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ പ്രതികരിച്ച മമത ബാനർജി, തൻ്റെ റാലിയിലേക്ക് ആളുകൾ എത്തുന്നത് തടയാൻ ബിജെപിയും പൊലീസും ശ്രമം നടത്തുകയാണെന്നും മമത പ്രതികരിച്ചു







Comments