
മലപ്പുറം: ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നയങ്ങൾക്കും നടപടികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതാക്കൾ വിജയിക്കാനിരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് വലിയ ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ടെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. എന്നാൽ ജനങ്ങൾക്കിടയിലെ യഥാർഥ സാഹചര്യം ഇതിൽനിന്ന് പൂർണമായും വ്യത്യസ്തമാണെന്നും അവർ പറഞ്ഞു.
ഭരണകൂടത്തിന്റെ നയങ്ങളിൽ ആരും സംതൃപ്തരല്ലെന്നും തെരുവിലിറങ്ങി ജനങ്ങളോട് സംസാരിച്ചാൽ രാജ്യത്തെ യഥാർഥ അവസ്ഥ മനസിലാകുമെന്നും പ്രിയങ്ക വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് ഇതിനകം തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
നിലവിലെ വിഷയത്തിൽ ‘ഇന്ത്യ’ സഖ്യത്തിലെ എല്ലാ പാർട്ടികളും ഒരേ നിലപാടിലാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.







Comments