
മക്കളായ ഉയിരിനും ഉലകിനും പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ വിഘ്നേഷ് ശിവൻ. ഇരുവരും സന്തോഷത്തോടെ ഡാൻസ് കളിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കിട്ടുകൊണ്ടായിരുന്നു വിഘ്നേഷിന്റെ ആശംസ.
"നമ്മുടെ ജീവിതത്തിന്റെ സന്തോഷം, അനുഗ്രഹം, അർത്ഥം, വൈബ്, വികാരം, പിന്നെ ഞങ്ങളുടെ ഉയിരും ഉലകവും. രണ്ടുപേർക്കും ജന്മദിനാശംസകൾ. ഞങ്ങളുടെ ജീവിതത്തിന്റെ ഹൃദയമിടിപ്പുകൾ. ഓരോ മിനിറ്റും, ഓരോ സെക്കന്റും നിങ്ങളെ രണ്ടുപേരെയും ഞങ്ങൾക്ക് തന്നതിന് അമ്മയും ഡാഡയും ദൈവത്തിന് നന്ദി പറയുന്നു. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു" എന്നായിരുന്നു വിഘ്നേഷിന്റെ വാക്കുകൾ. നടിമാരായ സാമന്ത, അമല പോൾ, ഖുഷ്ബു സുന്ദർ, കജോൾ, മഞ്ജിമ, നിക്കി ഗൽറാണി തുടങ്ങി നിരവധി പ്രമുഖരും പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുണ്ട്.
ഏഴു വർഷത്തെ പ്രണയത്തിനുശേഷം 2022 ജൂൺ 9 നാണ് വിഘ്നേഷും നയൻതാരയും വിവാഹിതരായത്. മഹാബലിപുരത്ത് വെച്ചായിരുന്നു വിവാഹം. അതേ വർഷം തന്നെയാണ് വാടക ഗർഭധാരണത്തിലൂടെ ഇരുവരും ഇരട്ടക്കുട്ടികളെ സ്വാഗതം ചെയ്തത്. ഉയിർ രുദ്രോനീൽ എൻ ശിവൻ, ഉലക് ദൈവിക് എൻ ശിവൻ എന്നാണ് മക്കളുടെ പേരുകൾ.







Comments