
കീര്ത്തി സുരേഷിനെ നായികയാക്കി കാര്ത്തിക് സുബരാജ് ഒരുക്കിയ ദൊറോത്തിക്ക് ആശംസകളുമായി സംവിധായകന് മണിരത്നം. തമിഴ് സിനിമയ്ക്ക് ലഭിച്ച വലിയൊരു ഭാഗ്യമാണ് കാര്ത്തിക് സുബ്ബരാജെന്ന് അദ്ദേഹം പറഞ്ഞു. തമിഴിലെ കഴിവുറ്റ യുവ സംവിധായകരില് ഒരു നേതാവിനെപ്പോലെ മുന്നില് നില്ക്കുന്ന ആളാണ് കാര്ത്തിക് എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കാര്ത്തിക്കിന്റെ പുതിയ ചിത്രമായ ദൊറോത്തി മികച്ചൊരു സിനിമയാണെന്ന് ചൂണ്ടിക്കാണിച്ച മണിരത്നം അതിലെ ചലച്ചിത്ര ഭാഷയെയും സാങ്കേതികവിദ്യയും സംഭാഷണങ്ങളും ഉയര്ന്ന നിലവാരം പുലര്ത്തുന്നുണ്ടെന്നും വ്യക്തമാക്കി. ഇതിനൊപ്പം ഇളയരാജയുടെ സംഗീതം കൂടി ചേരുമ്പോള് ചിത്രം കൂടുതല് സവിശേഷമാകുമെന്നും, സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതേസമയം കീര്ത്തിക്കൊപ്പം സാനന്ത്, റിഷികാന്ത് എന്നിവരും ചിത്രത്തില് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊറന്റോ ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേള്ഡ് പ്രീമിയര്. ഇളയരാജയാണ് സംഗീത സംവിധാനം.







Comments