
സാരിയിലുളള പുതിയ ചിത്രങ്ങള് പങ്കുവെച്ച് ബോളിവുഡ് താരം സൊനാക്ഷി സിന്ഹ. വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് താൻ സാരി ധരിക്കുന്നതെന്നും, തന്റെ വിവാഹ ദിവസമാണ് ഇതിനുമുമ്പ് അവസാനമായി സാരി അണിഞ്ഞതെന്നും താരം കുറിച്ചു.
തന്റെ പ്രിയ സുഹൃത്തും നടിയുമായ ഹുമ ഖുറേഷിയാണ് ഈ മനോഹരമായ ചുവന്ന സാരി തനിക്ക് സമ്മാനിച്ചതെന്നും സൊനാക്ഷി വെളിപ്പെടുത്തി. "ഞാൻ അവസാനമായി സാരി ധരിച്ചത് എന്റെ വിവാഹ ദിവസമാണ്... ഇത്രയും നാളുകൾക്ക് ശേഷം അതൊന്ന് അണിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി" എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.
ചുവന്ന സാരിയിൽ അതിമനോഹരിയായാണ് സൊനാക്ഷി ചിത്രങ്ങളില് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിക്ക് ഇണങ്ങുന്ന മാച്ചിംഗ് വളകളും കമ്മലുകളും അണിഞ്ഞ്, മംഗല്യസൂത്രവും സിന്ദൂരവും കൂടിയായപ്പോൾ താരത്തിന്റെ പരമ്പരാഗത ലുക്ക് ആരാധകരുടെ മനംകവർന്നു. വീടിന്റെ ബാൽക്കണിയിൽ നിന്നെടുത്ത ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
സാരികളോടുള്ള സൊനാക്ഷിയുടെ ഇഷ്ടം ഇതിനുമുമ്പും പലതവണ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച്, സഹീർ ഇഖ്ബാനുമായുള്ള വിവാഹച്ചടങ്ങിൽ തന്റെ അമ്മയുടെ 44 വർഷം പഴക്കമുള്ള ഐവറി ചിക്കൻകാരി സാരി ധരിച്ച് താരം എത്തിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തുടർന്ന് നടന്ന ഗ്രാന്റ് റിസപ്ഷനായി ഡിസൈനർ സഞ്ജയ് ഗാർഗിന്റെ ‘റോ മാംഗോ’ ലേബലിൽ നിന്നുള്ള തിളങ്ങുന്ന ക്രിംസൺ-റെഡ് ബനാറസി സിൽക്ക് സാരിയാണ് താരം തിരഞ്ഞെടുത്തത്. അമ്മയുടെ ഓർമ്മകളും കാലാതീതമായ ഇന്ത്യൻ ശൈലിയും ഒത്തിണങ്ങിയ സൊനാക്ഷിയുടെ ആ വിവാഹ വസ്ത്രങ്ങൾ അക്കാലത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.







Comments