
തന്റേതെന്ന പേരില് പ്രചരിക്കുന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിനെതിരെ നടി ലിജോ മോള്. തനിക്ക് ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും ഈ അക്കൗണ്ടുമായി ആരും ബന്ധപ്പെടരുതെന്നും നടി പറയുന്നു. ഇന്സ്റഗ്രാഗ സ്റ്റോറിയിലൂടെയായിരുന്നു ലിജോമോളുടെ പ്രതികരണം.
വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ലിങ്ക് സഹിതമായിരുന്നു ലിജോ മോളുടെ പ്രതികരണം. ‘ഞാനാണെന്ന അവകാശപ്പെടുന്നൊരു ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ട്. എനിക്ക് ഈ അക്കൗണ്ടുമായി യാതൊരു ബന്ധവുമില്ല. എനിക്ക് ഫെയ്സ്ബുക്ക് അക്കൗണ്ട് പോലുമില്ല. ഈ അക്കൗണ്ടിനെ വിശ്വസിക്കുകയോ ഇതുമായി ബന്ധപ്പെടുകയോ ചെയ്യരുത്’ എന്നാണ് ലിജോ മോള് പറയുന്നത്.
‘ഉടനെ തന്നെ ഇത് റിപ്പോര്ട്ട് ചെയ്യുകയും ഈ അക്കൗണ്ട് നീക്കം ചെയ്യാന് എന്നെ സഹായിക്കുകയും ചെയ്യണം’ എന്നും താരം ആരാധകരോടായി അഭ്യര്ത്ഥിക്കുന്നുണ്ട്. അതേസമയം ലിജോയുടെ പ്രതികരണത്തിന് പിന്നാലെ ഫെയ്സ്ബുക്ക് അക്കൗണ്ട് അപ്രതക്ഷ്യമായിട്ടുണ്ട്. താരം പങ്കുവച്ച ലിങ്കില് കയറിയാല് അക്കൗണ്ട് കാണാന് സാധിക്കില്ല.
ഉന്മാദം ആണ് ലിജോ മോളുടേതായി ഒടുവില് പുറത്തിറങ്ങിയ സിനിമ. തമിഴ് ചിത്രം നൂറ് സ്വാമിയാണ് ലിജോയുടേതായി അണിയറയിലുള്ള പുതിയ ചിത്രം.







Comments