
മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ‘ഗുജറാത്തിലെ കേവഡിയയിൽ വെച്ചുനടന്ന ദേശീയ ചലച്ചിത്ര അവാർഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് ശ്രീ മമ്മൂട്ടിയെ കാണാനും കുറച്ചുസമയം ഒപ്പം ചെലവഴിക്കാനും കഴിഞ്ഞതിൽ സന്തോഷം. ഒപ്പം നാലാം തവണയും മികച്ച നടനുള്ള പുരസ്കാരം കേരളത്തിലേക്ക് കൊണ്ടുവന്നതിന് അഭിനന്ദനങ്ങൾ ’എന്നായിരുന്നു ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് കൃഷ്ണകുമാർ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഏറ്റുവാങ്ങിയത്. മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ ദേശീയ പുരസ്കാരമാണിത്.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിനാണ് താരത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ഭാര്യ സുൽഫത്തിനൊപ്പമാണ് അദ്ദേഹം ഗുജറാത്തിലെ കേവഡിയയിൽ നടന്ന ചടങ്ങിനെത്തിയത്. പുരസ്കാര നേട്ടത്തിന് പിന്നാലെ, വർഷങ്ങളായി തന്റെ സിനിമകളെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരാധകർക്ക് മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ ഹൃദയം നിറഞ്ഞ നന്ദിയും അറിയിച്ചു.







Comments