
ഡോട്ടേഴ്സ് ഡേയോട് അനുബന്ധിച്ച് സമൂഹമാധ്യമങ്ങളില് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടി ഹേമമാലിനി. മക്കളായ ഇഷ ഡിയോളിനെയും അഹാന ഡിയോളിനെയും തന്റെ 'അമൂല്യ നിധികള്' എന്നാണ് താരം വിശേഷിപ്പിച്ചത്. കൂടാതെ പെണ്മക്കള് സ്വന്തം കാലില് നില്ക്കണമെന്നും കുടുംബങ്ങള്ക്ക് പിന്തുണയാകണമെന്നും താരം കുറിപ്പിലൂടെ ഓര്മ്മിപ്പിച്ചു.
"ഇന്ന് മനോഹരവും സന്തോഷകരമായ ഡോട്ടേഴ്സ് ഡേ (പെണ്മക്കളുടെ ദിനം) ആണ്. നമ്മുടെ ജീവിതം ആനന്ദപൂര്ണ്ണമാക്കിയ ഈ അമൂല്യ നിധികളെ നല്കിയതിന് ദൈവത്തിന് നന്ദി പറയുന്നു. എനിക്കെല്ലാം എല്ലാമായിരുന്നിട്ടുള്ളതുമായ എന്റെ രണ്ട് അമൂല്യ നിധികളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അവരെ എന്റെ ജീവിതത്തില് ലഭിച്ചതില് ഞാന് ശരിക്കും അനുഗ്രഹീതയാണ്.
"ഈ സന്ദേശം ലോകത്തിലെ എല്ലാ പെണ്മക്കള്ക്കുമുള്ളതാണ് - നിങ്ങള് കുടുംബങ്ങള്ക്ക് ശക്തിയുടെയും പിന്തുണയുടെയും തൂണുകളായിരിക്കുക, ഒപ്പം സ്വതന്ത്രരും ശക്തരുമായിരിക്കുക. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!" - മക്കള്ക്കൊപ്പമുളള ചിത്രങ്ങള് പങ്കുവെച്ചുകൊണ്ട് ഹേമമാലിനി കുറിച്ചു.
അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം ധര്മേന്ദ്രയാണ് ഹേമമാലിനിയുടെ ഭര്ത്താവ്. ഇരുവര്ക്കും രണ്ട് പെണ്മക്കളാണുള്ളത്. കഴിഞ്ഞ നവംബര് 24-നായിരുന്നു മുംബൈയിലെ വസതിയിൽ വെച്ച് ധര്മേന്ദ്ര അന്തരിച്ചത്.







Comments