
ഓസ്ലോ: ക്രിസ്ത്യാനോ റൊണാള്ഡോ ബഞ്ചിലിരുന്ന മത്സരത്തില് നേര്വേയെ തോല്പ്പിച്ച് പോര്ച്ചുഗലിന് രണ്ടാം ജയം. ക്രിസ്ത്യാനോയും ബ്രൂണോ ഫെര്ണാണ്ടസും ഇല്ലാതെ ഇറങ്ങിയ പോര്ച്ചുഗല് ഒന്നിനെതിരേ രണ്ടു ഗോളുകള്ക്കാണ് എതിരാളികളെ വീഴ്ത്തിയത്. നോര്വേയുടെ ഗോള് എര്ലിംഗ് ഹാളണ്ടായിരുന്നു കുറിച്ചത്. ജാവോ ഫെലിക്സും ഗോണ്സാലോ റാമോസും പോര്ച്ചുഗലിനായി ഗോളുകള് നേടി.
കളി തുടങ്ങി 17 ാം മിനിറ്റില് തെന്ന പെഡ്രോനെറ്റോ നല്കിയ പന്ത് വലയിലാക്കി ജാവോഫെലിക്സ് ടീമിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില് ബെര്ഗ് നല്കിയ പന്ത് വലയിലാക്കി ഹാളണ്ട് നോര്വേയെ ഒപ്പമെത്തിച്ചെങ്കിലും നാലു മിനിറ്റിന് ശേഷം 54 ാം മിനിറ്റില് റാമോസ് ഗോള് നേടി പോര്ച്ചുഗലിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നേഷന്സ് ലീഗില് ഹാളണ്ടിന്റെ ഗോള്നേട്ടം 22 ലേക്ക് ഉയര്ന്നു.
ബെഞ്ചില് സബ്സ്റ്റിറ്റിയൂട്ട് ആയി ഇരുന്നതിനാല്, തന്റെ 1,000 കരിയര് ഗോളുകള് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരാന് ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഈ 41 കാരന് ആ നാഴികക്കല്ലിലെത്താന് ഇനി 21 ഗോളുകള് കൂടി ആവശ്യമാണ്.
പരിക്കിനെത്തുടര്ന്ന് മാഞ്ചസ്റ്റര് യുണൈറ്റഡ് ക്യാപ്റ്റന് ബ്രൂണോ ഫെര്ണാണ്ടസിനെ സ്ക്വാഡില് ഉള്പ്പെടുത്തിയിരുന്നില്ല.







Comments