
സാരിയിലുളള മാധുരി ദീക്ഷിത്തിന്റെ പുതിയ ചിത്രങ്ങളാണിപ്പോള് സോഷ്യല് മീഡിയയില് ശ്രദ്ധനേടുന്നത്. ഗണേശോത്സവത്തിനാണ് താരം ട്രഡീഷണല് ലുക്കില് എത്തിയത്.
ചുവപ്പും പച്ചയും കറുപ്പും ചേര്ന്ന മള്ട്ടികളര് സാരിയാണ് ലുക്കിന്റെ പ്രധാന ആകര്ഷണം. സാരിയുടെ ബോര്ഡറിലും പല്ലുവിലും കാണുന്ന അലങ്കര പാറ്റേണുകള് കൂടുതല് ഭംഗി നല്കുന്നു.
കണ്മഷി ഹൈലൈറ്റ് ചെയ്ത സോഫ്റ്റ് ഐ ഫിനിഷ്, റോസി-ന്യൂട്രല് ലിപ് ഷേഡ് എന്നിവ ചേര്ന്നുളള ഗ്ലോസി മേക്കപ്പാണ് താരത്തെ കൂടുതല് സുന്ദരിയാക്കിയത്. നെറ്റിയില് പൊട്ടും തൊട്ട് എലഗന്റ് ഇന്ത്യന് ട്രഡീഷണല് ലുക്കിലാണ് മാധുരി ചിത്രങ്ങളില് പ്രത്യക്ഷപ്പെടുന്നത്.







Comments