
തെലുങ്ക് സിനിമയിൽ തന്റെ കഥാപാത്രത്തിനായി ആദ്യമായി സ്വന്തം ശബ്ദം നൽകിയതിന്റെ സന്തോഷം പങ്കുവെച്ച് നടി സ്വാസിക വിജയ്. 'ഇരുമുടി' എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ തെലുങ്ക് പതിപ്പിൽ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത അനുഭവം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. സിനിമ കണ്ട പലർക്കും ഇത് ഡബ്ബ് ചെയ്തത് സ്വാസിക തന്നെയാണോ എന്ന സംശയമുണ്ടായിരുന്നു. ഈ ചോദ്യത്തിന് മറുപടിയായാണ് ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള വീഡിയോയും പ്രത്യേക കുറിപ്പും താരം പങ്കുവെച്ചത്.
‘ഇരുമുടി' എന്ന സിനിമയുടെ തെലുങ്ക് പതിപ്പിൽ ഞാൻ തന്നെയാണോ ഡബ്ബ് ചെയ്തത് എന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചിരുന്നു; അതേ. മറ്റൊരു ഭാഷയിൽ ഞാൻ ആദ്യമായാണ് ഡബ്ബ് ചെയ്യുന്നത്. അതും തെലുങ്കിൽ ചെയ്തത് ഈ അനുഭവത്തെ കൂടുതൽ പ്രത്യേകതയുള്ളതാക്കി.
എന്റെ കഥാപാത്രത്തിന് എന്റെ ശബ്ദം അനുയോജ്യമാണെന്ന് വിശ്വസിച്ച് എനിക്ക് ഈ അവസരം തന്നതിന് എന്റെ സംവിധായകൻ ശിവ നിർവാണ സാറിന് വലിയൊരു നന്ദി.
എന്റെ ആദ്യ തെലുങ്ക് ഡബ്ബിങ് അനുഭവം, മറ്റൊരു ഭാഷയിലെ എന്റെ ആദ്യ ശ്രമം, ഒപ്പം ഇത്രയും വലിയൊരു ബ്ലോക്ക്ബസ്റ്റർ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത്... ഇത് എന്നും എനിക്ക് വളരെ പ്രത്യേകതയുള്ളതായിരിക്കും’ എന്നായിരുന്നു സ്വാസികയുടെ വാക്കുകൾ.
രവി തേജ നായകനായെത്തിയ ചിത്രത്തിൽ ക്രൂരയായ അധ്യാപികയുടെ വേഷത്തിലാണ് സ്വാസിക എത്തിയത്. താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.







Comments