
ന്യൂഡല്ഹി: ഏഷ്യന്ഗെയിംസില് വെള്ളിമെഡല് നേട്ടം ഇന്ത്യ തുടരുന്നു. വനിതകളുടെ 25 മീറ്റര് എയര്പിസ്റ്റള് വ്യക്തിഗത ഫൈനലില് ഇന്ത്യക്കായി മത്സരിച്ച ഇഷ സിംഗ് വെള്ളി മെഡല് നേടി. ടീം ഇനത്തില് രാഹി സരണ്ബത്തിന്റെ പിഴവ് കാരണം പോഡിയം ഫിനിഷ് നഷ്ടപ്പെട്ടതിന് ശേഷമാണ് ഇഷയുടെ ഈ നേട്ടം. ഇതോടെ ഇന്ത്യയുടെ മെഡല്നേട്ടം 39 ആയി ഉയര്ന്നു.
നാലു സ്വര്ണ്ണവും 17 വെള്ളിയും 18 വെങ്കലവുമായിരുന്നു ഇന്ത്യയുടെ മെഡല്നേട്ടം. ഈ ഇനത്തില് എട്ടാം സ്ഥാനത്തായി ഫൈനലിലേക്ക് യോഗ്യത നേടിയ ഇഷ, ആവേശകരമായ അഞ്ച് ഷൂട്ട്-ഓഫുകളെ അതിജീവിച്ചാണ് വെള്ളി മെഡല് നേടിയത്. ചൈനയുടെ സിയാവോ ജിയാരുയിക്സു വാനുമായി 38-38 എന്ന നിലയില് സമനില പാലിച്ച താരത്തിന് ഒടുവില് ഒറ്റ പോയിന്റിനാണ് സ്വര്ണം നഷ്ടമായത്.
വനിതകളുടെ 78 കിലോഗ്രാം കുറാഷ് ഇനത്തില് പിങ്കി ബല്ഹാര വെങ്കല മെഡല് നേടി. ബോക്സിംഗില് സെമിയില് കടന്ന ലോവ്ലിന ബോര്ഗോഹെയ്ന് ഇന്ത്യയ്ക്കായി മറ്റൊരു മെഡല് കൂടി ഉറപ്പിച്ചു. 75 കിലോഗ്രാം ബോക്സിങ് ക്വാര്ട്ടര് ഫൈനലില് 5-0 എന്ന നിലയില് ആധികാരിക വിജയം നേടിയതോടെയാണ് മെഡല് ഉറപ്പായത്.







Comments