
കൊച്ചി: താരസംഘടന ' അമ്മ' യിലെ തര്ക്കങ്ങളെത്തുടര്ന്നുളള പരാതികളില് പരിഹാസവുമായി ഹൈക്കോടതി. സംഘടനയിലെ കേസുകള്ക്കുവേണ്ടി പ്രത്യേക കോടതി വേണ്ടിവരുമല്ലോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. നടി അന്സിബ ഹസനെതിരായ പരാമര്ശത്തില് നടി ലക്ഷ്മിപ്രിയയ്ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തിരുന്നു. ഈ എഫ്ഐആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്ഷ്മിപ്രിയ സമര്പ്പിച്ച ഹര്ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി പരാമര്ശം.
സാധാരണക്കാരുടെ ഒട്ടേറെ പ്രശ്നങ്ങള് പരിഗണിക്കാനുണ്ട്. അതിനിടെയാണ് ഇത്തരം കേസുകള് തുടര്ച്ചയായി വരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇവരുടെ പ്രശ്നം തീര്ക്കാനേ സമയമുള്ളല്ലോ എന്നും കോടതി നിരീക്ഷിച്ചു.
ഹര്ജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. അമ്മ ജനറല് ബോഡി യോഗത്തിന് ശേഷമാണ്, സംഘടനയ്ക്കകത്തെ ഭിന്നിപ്പില് പല തരത്തില് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ആക്ഷേപങ്ങള് ഉയര്ന്നത്. താരസംഘടനയായ 'അമ്മ'യുമായി ബന്ധപ്പെട്ട തര്ക്കങ്ങള്ക്കിടെയായിരുന്നു അന്സിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങള് പുറത്തുവന്നത്.







Comments