
മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച നടനാണ് ഫഹദ്.
ഇപ്പോഴിതാ, തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുമായി തനിക്കുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്.
തന്റെ പുതിയ ചിത്രമായ ഡോണ്ട് ട്രബിള് ദ ട്രബിള് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്ഡ് വുഡ്സ് ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ഫഹദ് തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചത്.
'' വിജയ് സാറിനെ ആദ്യമായി കാണുന്നത് കാതലുക്ക് മര്യാദയുടെ സെറ്റിലാണ്. ഞങ്ങളുടെ വീട്ടില് വച്ച് തന്നെയായിരുന്നു ഷൂട്ടിങ്. ഞാന് വെക്കേഷന് വന്നതായിരുന്നു. എനിക്ക് അന്ന് 12-13 വയസുണ്ടാകും. ഫാദര് വിജയ് സാറിനെ വച്ച് സിനിമ ചെയ്യുന്നുണ്ടായിരുന്നു'' ഫഹദ് ഫാസില് പറയുന്നു.
''എന്നോട് ജീവിതത്തില് ആദ്യമായി നീയൊരു നടനാകുമെന്ന് പറഞ്ഞത് വിജയ് സാര് ആണ്. അന്ന് ഡീപ്പായിട്ടൊന്നും സംസാരിച്ചിട്ടില്ല. സിനിമയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. കണ്ണുക്കുള് നിലാവ് സിനിമയുടെ സമയത്ത് ഖുഷി പ്ലാന് ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ ഐഡിയയെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു'' എന്നും ഫഹദ് പറയുന്നു.
സിനിമയില് വിജയ് യും ഫഹദ് ഫാസിലും ഒരുമിച്ചില്ലെങ്കിലും ഇരുവരും ഒരുമിച്ചൊരു പരസ്യ ചിത്രത്തില് അഭിനയിച്ചിരുന്നു. വലിയ ചര്ച്ചയായി മാറിയിരുന്നു ആ പരസ്യ ചിത്രം.







Comments