
നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിലും തെന്നിന്ത്യയിലും പ്രശസ്തി നേടിയ താരമാണ് രവീണ ടണ്ടന്. ഇപ്പോഴതാ ജീവിതത്തിലെ നഷ്ടങ്ങളെയും പ്രിയപ്പെട്ടവരെ സ്നേഹിക്കേണ്ടതിനെക്കുറിച്ചും താരം സമൂഹമാധ്യമങ്ങളില് പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.
ജീവിതത്തിലെ ചില അധ്യായങ്ങള് ഒടുവില് അവസാനിക്കുകയും ഓര്മ്മകളും പാഠങ്ങളും മാത്രം ബാക്കിയാവുകയും ചെയ്യുമെന്ന് രവീണ പറയുന്നു. പ്രിയപ്പെട്ടവരുടെ വേര്പാട് ഒഴിവാക്കാനാവാത്ത യാഥാര്ത്ഥ്യമാണെന്നും നാം അത് അംഗീകരിച്ചേ തീരൂ എന്നും അവര് പറഞ്ഞു.
‘ചില ദിവസങ്ങള്.. ചില അധ്യായങ്ങള് അവസാനിക്കുന്നു. ഓര്മകള് മാത്രമായി അവശേഷിക്കുന്നു. പ്രിയപ്പെട്ടവരുടെ വേര്പാട് ഒഴിവാക്കാനാവാത്ത ഒന്നാണ്. നാം അത് അംഗീകരിച്ചേ തീരൂ. വ്യത്യസ്ത ജീവിതങ്ങളുടെയും അവരുടെ പോരാട്ടങ്ങളുടെയും കഥകള് കേള്ക്കുമ്പോള്, അവര് വിജയം വരിക്കട്ടെയെന്ന് ഞാന് പ്രാര്ഥിക്കുന്നു.
എന്നാല് എല്ലാവരും അവര് എന്തിനുവേണ്ടി ഇവിടെ വന്നോ അത് പൂര്ത്തിയാക്കണം, പഠിക്കുക, നല്ല കര്മ്മങ്ങള് സമ്പാദിക്കുക, എന്നിട്ട് മടങ്ങുക... അതുവരെ മുമ്പൊരിക്കലുമില്ലാത്തവിധം ജീവിക്കുക, സ്നേഹിക്കുക’ എന്നായിരുന്നു രവീണയുടെ വാക്കുകള്. ലളിതമായ വെള്ള സ്യൂട്ട് ധരിച്ചുള്ള സുന്ദരമായ ചിത്രങ്ങളും താരം ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് ആന്സ് സണ്സ് ആണ് രവീണയുടേതായി ഏറ്റവും ഒടുവില് പുറത്തിറങ്ങിയ ചിത്രം.







Comments