
തിരുവനന്തപുരം: സിവില് പോലീസ് ഓഫീസര് നിയമന നടപടികളില് മാറ്റത്തിനൊരുങ്ങി സര്ക്കാര്. ഇനിയുളള പത്ത് ഒഴിവുകളില് മൂന്നെണ്ണം വനിതകള്ക്ക് മാറ്റിവെക്കാനാണ് ശുപാര്ശ. വനിത പോലീസിന്റെ എണ്ണം 33 ശതമാനമാക്കി ഉയര്ത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിലുളള 9:1 എന്ന പുരുഷ- സ്ത്രീ നിയമന അനുപാതം 7:3 എന്നാക്കാനാണ് ശുപാര്ശ.
പത്ത് ഒഴിവില് ഏഴെണ്ണം പുരുഷന്മാര്ക്ക് നല്കുമ്പോള് മൂന്നെണ്ണത്തില് വനിതകളെ നിയമിക്കും. ഡി.ജി.പിയുടെ ശുപാര്ശ മന്ത്രിസഭായോഗം ഉടന് അംഗീകരിച്ചേക്കും. യുഡിഎഫ് സര്ക്കാരിന്റെ നൂറുദിന കര്മ്മപദ്ധതിയുടെ ഭാഗമായതിനാല്, മന്ത്രിസഭ ഉടര് തന്നെ ഈ നിര്ദേശം പരിഗണിച്ചേക്കുമെന്നാണ് സൂചന.
നിലവില്, പബ്ലിക് സര്വീസ് കമ്മീഷന് ( പിഎസ്സി) പുരുഷ- വനിതാ പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം മാര്ക്ക് ലിസ്റ്റുകള് വഴിയാണ് നിയമിക്കുന്നത്. ഓരോ പത്താമത്തെ സിപിഒ ഒഴിവ് സ്ത്രീകള്ക്കായി സംവരണം ചെയ്യണമെന്നാണ് നിര്ദ്ദേശം. എന്നാല് പുതിയ ശുപാര്ശ അഗഗീകരിക്കപ്പെട്ടാല്, ആദ്യത്തെ ഏഴ് ഒഴിവുകള് പുരുഷന്മാര്ക്കും തുടര്ന്നുളള മൂന്ന് ഒഴിവുകള് വനിതാ കോണ്സ്റ്റബിള്മാര്ക്കുമായി സംവരണം ചെയ്യപ്പെടും.
ഇത് നടപ്പാക്കുന്നതോടെ ഘട്ടം ഘട്ടമായി വനിതകളുടെയെണ്ണം ഉയര്ത്താമെന്നും 33 ശതമാനമെന്ന ലക്ഷ്യത്തിലേക്കെത്താമെന്നുമാണ് ശുപാര്ശയിലുളളത്. എസ്.ഐ റാങ്കിലേക്കുളള പരീക്ഷയില് പുരുഷനും വനിതയ്ക്കും ഒരുപോലെ അപേക്ഷിക്കാമെന്നതിനാല് അതില് മാറ്റം വേണ്ടെന്നും പറയുന്നു.







Comments