
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ മാധ്യമ പ്രതിച്ഛായ കാത്തുസൂക്ഷിക്കാൻ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവന്നേക്കുമെന്ന് സൂചന. വാർത്താസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർക്ക് മൈക്ക് നൽകാനും മൈക്കിലൂടെയുള്ള ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകാനുമാണ് ശ്രമം. പിആര്ഡിയുമായി ആലോചിച്ചായിരിക്കും ക്രമീകരണങ്ങള് ഏര്പ്പെടുത്തുക.
സമീപകാലത്ത് ഇടുക്കിയിലടക്കം മുഖ്യമന്ത്രിയുടെ ക്ഷോഭപ്രകടനം മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. ഇത്തരത്തിലുള്ള വാർത്തകൾ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന് വിലയിരുത്തലുണ്ട്. അതിനാൽ. എല്ലായിടത്തുവച്ചും മാധ്യമങ്ങളോട് പ്രതികരിക്കുന്ന രീതിയിലും മാറ്റം വരുത്തിയേക്കാം. മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ മറുപടി നൽകാൻ കഴിയാത്ത സാഹചര്യങ്ങൾ വാർത്തയാക്കുന്നതും പ്രചരിപ്പിക്കുന്നതും ഇല്ലാതാക്കാനാണിത്.
വാർത്താസമ്മേളനങ്ങളിൽ മാധ്യമങ്ങൾ ഒരുമിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നത് ബഹളം സൃഷ്ടിക്കുന്നതും ചോദ്യങ്ങൾ വ്യക്തമായി കേൾക്കാൻ സാധിക്കാത്തതും മൈക്ക് നൽകുന്നതിലൂടെ പരിഹരിക്കാമെന്നാണ് കരുതുന്നത്. ഈ അവസരങ്ങളിൽ മൈക്കിലൂടെയുള്ള ചോദ്യങ്ങൾക്ക് മാത്രമാകും ഇനി മറുപടി നൽകുക.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്ത്താസമ്മേളനത്തില് പുതിയ ക്രമീകരണങ്ങള് കൊണ്ടുവരാന് നീക്കം. ചോദ്യം ചോദിക്കാന് മാധ്യമപ്രവര്ത്തകര്ക്ക് മൈക്ക് നല്കും. ബഹളം ഒഴിവാക്കാന് മൈക്കിലൂടെയുള്ള ചോദ്യങ്ങള്ക്ക് മാത്രമാകും മറുപടി. കോവിഡ് കാലത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകർക്ക് മൈക്ക് നൽകുന്ന രീതി അവലംബിച്ചിരുന്നു.







Comments