
മലയാളത്തിന്റെ സ്വന്തം മഞ്ജുവാര്യരോടുള്ള ആരാധകരുടെ ഇഷ്ടം ദിനംപ്രതി കൂടിക്കൂടിയാണ് വരുന്നത്. സാക്ഷ്യം എന്ന സിനിമയിലൂടെ എത്തിയ മഞ്ജു പിന്നീട് ദിലീപിന്റെ നായികയായി സല്ലാപം എന്ന സിനിമയിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടി. പിന്നീടിങ്ങോട്ട് മൂന്നു വര്ഷം താരം വെള്ളിത്തിരയിലെത്തിച്ചത് ഒട്ടനവധി കരുത്തുറ്റ കഥാപാത്രങ്ങളാണ്.
പതിനാലു വര്ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ രണ്ടാം വരവിലും മികച്ച കഥാപാത്രങ്ങളാണ് മഞ്ജു വെള്ളിത്തിരയിലെത്തിച്ചത്. രണ്ടാം വരവില് മലയാളത്തില് മാത്രമല്ല തമിഴിലും താരം തിളങ്ങി നില്ക്കുകയാണ്. മഞ്ജുവിനെ ഇഷ്ടപ്പെടുന്നവരില് സാധാരണ പ്രേക്ഷകര് മാത്രമല്ല സിനിമയിലുള്ളവരുമുണ്ട്. ഒരുപാട് സിനിമാതാരങ്ങളുടെ ഇഷ്ട അഭിനേത്രി കൂടിയാണ് മഞ്ജു.
ഇപ്പോഴിതാ മഞ്ജു വാര്യര്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ഹൃദയം കവരും കുറിപ്പ് പങ്കിടുകയാണ് ചലച്ചിത്രപിന്നണിഗായിക സിതാര കൃഷ്ണകുമാര്. താനും മഞ്ജുവും ഒരുമിച്ച് സമയം ചെലവഴിക്കുമ്പോഴെല്ലാം നിലവിലുള്ള സ്നേഹം കൂടുന്നതായി തോന്നാറുണ്ടെന്നാണ് സിതാര കുറിച്ചിരിക്കുന്നത്.
‘‘പ്രിയപ്പെട്ട മഞ്ജുചേച്ചി... എനിക്കറിയാവുന്നവരിൽ ഏറ്റവും മികച്ച വ്യക്തികളിൽ ഒരാളാണ് അവർ. എനിക്ക് അവരെ ഒത്തിരി ഇഷ്ടമാണ്; ഞങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കുമ്പോഴെല്ലാം, അവരോടുള്ള സ്നേഹം കൂടുതൽ വർദ്ധിക്കുന്നതായി എനിക്ക് തോന്നാറുണ്ട്...’’ എന്നാണ് സിതാരയുടെ കുറിപ്പ്. നിരവധി പേര് സിതാരയുടെ കുറിപ്പിന് താഴെ സ്നേഹം നിറച്ചുള്ള കമന്റുകള് കുറിക്കുന്നുണ്ട്.







Comments