
മലയാളികള്ക്ക് സുപരിചിതനാണ് ഗായകന് കിഷോര് വര്മ. നടിയും നര്ത്തകിയുമായ ദേവി ചന്ദനയാണ് കിഷോറിന്റെ ഭാര്യ. സോഷ്യല് മീഡിയയില് സജീവമാണ് ഇരുവരും. ഇപ്പോഴിതാ തന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടിലൂടെ കിഷോര് വര്മ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാവുന്നത്.
നടി മഞ്ജു വാര്യര്ക്കും ദിലീപിനൊപ്പമുളള ഒരു പഴയക്കാല ചിത്രമാണ് കിഷോര് വര്മ പങ്കുവെച്ചത്. ഇരുവരുടെയും മകള് മീനാക്ഷിയെയും ചിത്രത്തില് കാണാം. '2000ല് ആലുവയില് ടിനി ചേട്ടന്റെ വിവാഹ റിസപ്ഷന് എടുത്ത ഫോട്ടോ ആണെന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്കിയത്.
1998-ല് ആയിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളള വിവാഹം. വിവാഹശേഷം സിനിമയില് നിന്നും മാറിനില്ക്കുകയായിരുന്നു മഞ്ജു. 16 വര്ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2015ല് ഇരുവരും വിവാഹമോചിതരായി.
റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്ത് 2014-ല് പുറത്തിറങ്ങിയ'ഹൗ ഓള്ഡ് ആര് യൂ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു ഇന്ന് മലയാളം, തമിഴ് സിനിമകളില് സജീവമാണ്. 2016 നവംബര് 25-ന് ദിലീപ് നടി കാവ്യ മാധവനെ വിവാഹം കഴിച്ചു. ഇരുവര്ക്കും ഒരു മകളുണ്ട്.







Comments