
എയ്ച്ചി നഗോയ: ഏഷ്യന് ഗെയിംസില് അമ്പെയ്ത്തിലൂടെ ഇന്ത്യയ്ക്ക് വീണ്ടും സ്വര്ണ്ണം. വുമണ്സ് കോംപൗണ്ട് ടീം ഇവന്റില് ഫൈനലില് ചൈനയെ 238-234 എന്ന ശക്തമായ സ്കോറിന് പരാജയപ്പെടുത്തിയാണ് സ്വര്ണ്ണമണിഞ്ഞത്. ടീം ലോകറെക്കോഡ് പ്രകടനത്തിന് ഒപ്പമെത്തുകയും ചെയ്തു.
ചികിത, പ്രിതിക, ജ്യോതിക ടീമാണ് ഒന്നാം സ്ഥാനമണിഞ്ഞത്. കഴിഞ്ഞ ഏഷ്യന് ഗെയിംസില് അമ്പെയ്ത്തില് അഞ്ചു സ്വര്ണ്ണം നേടിയ ഇന്ത്യ ഇത്തവണ ഈ ഇനത്തില് വേട്ട തുടങ്ങിയിരിക്കുകയാണ്. ലോകജേതാക്കളും റെക്കോഡ് നേട്ടക്കാരുമായ ദക്ഷിണകൊറിയയെ സെമിയില് തകര്ത്താണ് ഇന്ത്യ ഫൈനലില് കടന്നത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ദക്ഷിണകൊറിയയെ മറികടന്നത്. 234 പോയിന്റ് ഇന്ത്യ നേടി.
ചൈനയ്ക്ക് എതിരേ ഫൈനലില് അല്പ്പം കൂടി മെച്ചപ്പെട്ട വ്യത്യാസത്തിലാണ് ഇന്ത്യ ജയം നേടിയത്. ഏഷ്യന്ഗെയിംസിന്റെ ഈ പതിപ്പില് ഇന്ത്യ നേടുന്ന ഏഴാം സ്വര്ണ്ണമാണ് ഇത്. ഇന്നും നിരവധി മെഡല് സാധ്യതയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതോടെ ഇന്ത്യയുടെ മെഡല്നേട്ടം 53 ആയി. 21 വെള്ളിയും 25 വെങ്കലവും ഇന്ത്യയുടെ പേരിലുണ്ട്. മെഡല്പട്ടികയില് ഒമ്പതാം സ്ഥാനത്താണ്.
ബോക്സിങ്ങില് പ്രിയ ഘംഗാസ്, ലവ്ലിന ബോര്ഗോഹെയ്ന്, കപില് പൊഖ്റിയ എന്നിവര് ഇതിനകം മെഡലുകള് ഉറപ്പാക്കിയിട്ടുണ്ട്, അവര് തങ്ങളുടെ സെമിഫൈനല് മത്സരങ്ങളില് മാറ്റുരയ്ക്കും. ഇന്ത്യന് വനിതാ ഹോക്കി ടീമും സെമിഫൈനലില് ദക്ഷിണ കൊറിയയെ നേരിടും. ഗോള്ഫും ഗുസ്തിയും തങ്ങളുടെ മത്സരങ്ങള് ആരംഭിക്കുന്നു, അതേസമയം ഷൂട്ടിംഗ്, സ്ക്വാഷ്, ട്രാക്ക് സൈക്ലിംഗ്, കാനോ സ്ലാലോം എന്നിവയിലെ ഇന്ത്യന് മത്സരാര്ത്ഥികള് മെഡല് വേട്ട തുടരുകയാണ്.







Comments