
സെവിയ്യ: ലോകകപ്പിന് പിന്നാലെ യൂറോപ്യന് കിരീടം ലക്ഷ്യമിടുന്ന ലോകചാംപ്യന്മാരായ സ്പെയിന് രണ്ടാം ജയം. യുവേഫാ നേഷന്സ് ലീഗില് ക്രൊയേഷ്യയെ ഒന്നിനെതിരേ നാലുഗോളുകള്ക്ക് സ്പെയിന് വിജയം നേടി. ലാമിനെ യമാല് ഇരട്ടഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങിയ മത്സരത്തില് മാര്ക്ക് പ്യൂബിളും നിക്കോ വില്യംസുമാണ് ഗോളുകള് നേടിയത്. ബെല്ജോ ക്രൊയേഷ്യയ്ക്കായി ഒരു ഗോള് മടക്കി.
കളിയുടെ രണ്ടാം മിനിറ്റില് യമാല് എതിര്ടീമിന്റെ വലയില് പന്തെത്തിച്ചിരുന്നു. അലക്സ് ബീന നല്കിയ പന്ത് മികച്ച ഒരു ഇടംകാലന് അടിയിലൂടെ യമാല് എതിരാളികളുടെ വലയില് നിക്ഷേപിച്ചു. എന്നാല് കളിയുടെ 28 ാം മിനിറ്റില് ഇവാന് പെരിസിച്ചിന്റെ ക്രോസില് തലവെച്ച് ഡിയാന് ബെല്ജോ ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. എന്നാല് മൂന്ന് മിനിറ്റിന് ശേഷം യമാല് നല്കിയ പന്ത് വലയിലാക്കി പ്യൂബിള് വീണ്ടും സ്വന്തം ടീമിനെ മുന്നില്കടത്തി.
രണ്ടാം പകുതിയില് ബാഴ്സിലോണയിലെ തന്റെ കൂട്ടുകാരനും ക്രൊയേഷ്യന് ഗോള്കീപ്പറുമായ ഡൊമിനിക് ലിവാകോവിക്കിനെ യമാല് വീണ്ടും കീഴടക്കി. കളി അവസാനിക്കാന് 80 മിനിറ്റ് ബാക്കി നില്ക്കേ അത്ലറ്റിക്കോ ബില്ബാവോയുടെ നികോ വില്യംസ് ഡ്രിബിള് ചെയ്തു കയറി നാലാം ഗോളും നേടി. അര്ജന്റീനയെ കീഴടക്കി ലോകകപ്പ് നേടിയ ശേഷം ആദ്യമായിട്ടാണ് സ്വന്തം മണ്ണില് സ്പെയിന് ഒരു മത്സരം കളിക്കാനെത്തുന്നത്.
ഈ വിജയത്തോടെ സ്പെയിന് ഗ്രൂപ്പ് എ യില് ആറു പോയിന്റായി. സ്പെയിന് അടുത്ത മത്സരത്തില് ചെക്ക് റിപ്പബ്ളിക്കിനെ നേരിടുമ്പോള് ക്രൊയേഷ്യ സ്വന്തം മണ്ണില് ഇംഗ്ളണ്ടിനെ നേരിടും. ഇംഗ്ലണ്ടിനും ക്രൊയേഷ്യയ്ക്കും മൂന്ന് പോയിന്റാണ് ഉള്ളത്. സ്പെയിനാണ് ഗ്രൂപ്പില് ഒന്നാമത്.







Comments