
സുഹൃത്തുക്കൾക്കൊപ്പം ജന്മദിനം ആഘോഷമാക്കി നടി വാമിഖ ഗബ്ബി. ജീവിതത്തിലെ പുതിയൊരു തുടക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
"എന്റെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു രാത്രി... ഈ സ്ഥലത്തെ എന്റെ വീടാക്കി മാറ്റിയ എല്ലാ വസ്തുക്കളും ഇപ്പോൾ പെട്ടികളിൽ അടക്കം ചെയ്തിരിക്കുകയാണ്. ഒരു പുതിയ തുടക്കത്തിന് ഇത് നല്ലൊരു സമയമാണെന്ന് തോന്നുന്നു. എന്നെക്കുറിച്ചും ചുറ്റുമുള്ളവരെക്കുറിച്ചും... ഞാൻ ഇനി കാണാൻ പോകുന്നവരെക്കുറിച്ചും കൂടുതൽ വ്യക്തതയോടെ. എന്റെ ഹൃദയം നിറഞ്ഞ് നൃത്തം ചെയ്യുന്നു... കാരണം ഒടുവിൽ നമ്മുടെ കയ്യിൽ ഒന്നുമില്ലല്ലോ, അതുകൊണ്ട് നൃത്തം ചെയ്യൂ! എല്ലാ സ്നേഹത്തിനും പിറന്നാൾ ആശംസകൾക്കും നന്ദി... വളരെ ഏറെ സ്നേഹം അനുഭവപ്പെടുന്നു."എന്നായിരുന്നു വാമിഖ കുറിച്ചത്.
അതേസമയം, ലോകേഷ് കനകരാജ് നായകനായി എത്തിയ 'ഡിസി’ ആണ് വാമിഖയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ പ്രധാന ചിത്രങ്ങളിൽ ഒന്ന്.







Comments