
നഗോയ: ഏഷ്യന്ഗെയിംസില് മറ്റൊരു സ്വര്ണ്ണപ്രതീക്ഷയുമായി ഇന്ത്യന് ക്രിക്കറ്റ് ടീം ഫൈനലില്. സെമിയില് ശ്രീലങ്കയെ 124 റണ്സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന് ടീം കലാശപ്പോരിലേക്ക് കടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴുവിക്കറ്റിന് 169 റണ്സ് എടുത്തപ്പോള് ശ്രീലങ്ക 45 റണ്സിന് പുറത്തായി.
ശ്രീലങ്കന്ടീമിന്റെ ആറു പേരാണ് പൂജ്യത്തിന് പുറത്തായത്. ഒറ്റയക്കത്തില് പുറത്തായത് നാലു പേരും. ഒരാളാണ് ഇരട്ടയക്ക സ്കോര് നേടിയത്. 15 റണ്സ് എടുത്ത നുവാനിഡു ഫെര്ണാണ്ടോയായിരുന്നു ടോപ് സ്കോറര്. 11 റണ്സ് കിട്ടിയ എക്സട്രാസ് ആയിരുന്നു രണ്ടാമത്തെ മികച്ച സ്കോര്. ഇന്ത്യന് നിരയില് ഇഷാന് കിഷന്റെ 80 റണ്സാണ് മികച്ച സ്കോര് നല്കിയത്. വൈഭവ് സൂര്യവംശി 38 റണ്സ് എടുത്തു.
സഞ്ജുസാംസണും അഭിഷേക്ശര്മ്മയും ഏഴു റണ്സുമായി മടങ്ങി. ശ്രേയസ് അയ്യര്ക്ക് 13 റണ്സാണ് നേടാനായത്. അക്സര് പട്ടേല് എട്ടും തിലക് വര്മ്മ രണ്ടും ശിവംദുബേ മൂന്നും റണ്സ് എടുത്തു. വാഷിംഗ്ടണ് സുന്ദര് ഏഴുറണ്സുമായി പുറത്താകാതെ നിന്നു.
46 പന്തുകളില് നിന്നുമാണ് ഇഷാന് കിഷന് 80 റണ്സ് നേടിയത്. നാലു ബൗണ്ടറിയും അഞ്ചു സിക്സറുകളും നേടിയപ്പോള് വൈഭവ് സൂര്യവംശി 21 പന്തില് നിന്നുമാണ് 38 റണ്സ് എടുത്തത്. രണ്ടു സിക്സറും ആറു ബൗണ്ടറിയും നേടി.







Comments