
നടനും, രാഷ്ട്രീയ പ്രവര്ത്തകനുമായ കൃഷ്ണകുമാറും കുടുംബവും മലയാളികള്ക്ക് സുപരിചിതരാണ്. ഇപ്പോള് മകള് ഹന്സികയ്ക്ക് ജന്മദിനാശംസകള് നേര്ന്ന് കൃഷ്ണകുമാര് പങ്കുവെച്ച ഹൃദ്യമായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഹന്സികയുടെ കുട്ടിക്കാലത്തെ ക്യൂട്ട ചിത്രങ്ങളും പോസ്റ്റിനൊപ്പം കൃഷ്ണകുമാര് പങ്കുവെച്ചിട്ടുണ്ട്.
'' പലപ്പോഴും ഓമിയെ hanzu എന്നു ഞാന് തെറ്റി വിളിക്കാറുണ്ട്.. എന്റെ അമ്മക്കും ഇങ്ങനെ പറ്റാറുണ്ടായിരുന്നു. എന്നെ അമ്മയുടെ അനിയന്റെ പേരില് വിളിക്കാറുണ്ടായിരുന്നു.. എനിക്ക് പ്രായമാകുന്നത് കൊണ്ടാണോ, മറ്റെന്തെങ്കിലും സാമ്യം മനസ്സിന് തോന്നുന്നത് കൊണ്ടാണോ എന്നറിയില്ല..ഇത് വായിക്കുന്നവര്ക്കും ഇതുപോലെയുള്ള അനുഭവം കാണുമായിരിക്കും ..
കൊച്ചു കുട്ടികള് വീട്ടില് ഉള്ളത് ഒരു സുഖമാണ്...കൊച്ചു കുട്ടികളെ കൂടെ കൊണ്ടുനടക്കാന് എനിക്കും സിന്ധുവിനും ഇഷ്ടവുമാണ്. ഹംസുവും വളര്ന്നു വലുതായപ്പോള് വീട്ടില് കുഞ്ഞുങ്ങള് ഇല്ലാതായി. അശ്വിനും ഓസിയുമാണ്, ഓമിയിലൂടെ ആ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്... ഹാന്സുവിന് ഇന്ന് 21 വയസ്സായി.. പിറന്നാളാണ്. വളരെ സന്തോഷം തോന്നി..ഹാന്സുവിന് പിറന്നാള് ആശംസകള് നേരുന്നു.. '', കൃഷ്ണകുമാര് കുറിച്ചു.
സോഷ്യല് മീഡിയയില് നിരവധി ആരാധകരുളള താരമാണ് ഹന്സിക കൃഷ്ണ. തന്റെ യൂട്യൂബ് ചാനലിലൂടെ ജീവിത്തതിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി ഹന്സിക പങ്കുവെയ്ക്കാറുണ്ട്.







Comments