
കൊല്ലം: എസ് എഫ് ഐ പ്രതിക്ഷേധ മാർച്ചിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് നശിപ്പിച്ചതിന് പിന്നാലെ, കോടിയേരിക്ക് വേണ്ടി ഫ്ലെക്സ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസും രംഗത്തെത്തി. കൊല്ലത്ത് എസ്എഫ്ഐ മാർച്ചിനിടെ നശിപ്പിച്ച കോടിയേരിയുടെ ഫ്ലക്സിന് പകരമാണ് യൂത്ത് കോൺഗ്രസ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്.
മാർച്ചിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് നശിപ്പിച്ചതിന് പ്രായശ്ചിത്തവുമായി എസ്എഫ്ഐ.അതേസ്ഥലത്ത് കോടിയേരിക്ക് പുതിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. കൊല്ലം ചിന്നക്കടയിലാണ് എസ്എഫ്ഐ മാർച്ചിനിടെ കീറിയെറിഞ്ഞ ഫ്ലെക്സ് ബോർഡിന് പകരം പുതിയ ബോർഡ് സ്ഥാപിച്ചത്. സിപിഎം സ്ഥാപിച്ച കോടിയേരിയുടെ ഫ്ലെക്സ് ഇന്ന് നടന്ന എസ്എഫ്ഐ പ്രതിഷേധ മാർച്ചിനിടെയാണ് തകർത്തത്. തലസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കൊല്ലം നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് സംഭവമുണ്ടായത്.
അതേസമയം എസ്എഫ്എഫ് പ്രതിഷേധത്തിനിടെ കോടിയേരിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ഫ്ലക്സ് നശിപ്പിച്ചത് എസ്എഫ്ഐക്കാരനല്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. ഫ്ലക്സ് നശിപ്പിച്ച വ്യക്തി എങ്ങനെ പ്രകടനത്തിൽ എത്തിയെന്ന് പരിശോധിക്കണമെന്നും എസ്എഫ്ഐയുടെ യാതൊരു ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്ന വ്യക്തിയല്ലെന്നും സംഘടന വ്യക്തമാക്കി.







Comments