
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും നർത്തകിയുമാണ് അനു സിതാര. കലോത്സവ വേദികളിലൂടെ മലയാള സിനിമയിലെത്തിയ താരം ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയാണ് ബിഗ്സ്ക്രീനില് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇന്ത്യന് പ്രണയകഥയില് ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്ത് ശ്രദ്ധ നേടി. ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്തോട്ടം, അച്ചായന്സ്, സര്വ്വോപരി പാലാക്കാരന് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില് ശ്രദ്ധേയമായ വേഷങ്ങള് താരം ചെയ്തിട്ടുണ്ട്. രാമന്റെ ഏദന്തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് അനു പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്.
സോഷ്യല് മീഡിയയിലും സജീവമായ താരമാണ് അനു സിതാര. തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്. നാടന് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളും നൃത്ത വീഡിയോകളുമൊക്കെ സോഷ്യല് മീഡിയ കാഴ്ച്ചക്കാര് ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ തനിനാടന് സ്റ്റൈലില് ഊഞ്ഞാലിരിക്കുന്ന ചിത്രങ്ങള് പങ്കിടുകയാണ് അനു. മുണ്ടും നേര്യതുമണിഞ്ഞ് കേരളത്തനിമയോടെ താരം ചിത്രങ്ങളില് നിറഞ്ഞു നില്ക്കുന്നത്. ആരെയോ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കണക്കെയാണ് അനുവിന്റെ ചിത്രങ്ങള്. ഹാര്ട്ട് ഇമോജി ക്യാപ്ഷനായി നല്കിയ ചിത്രങ്ങള് ഏറ്റെടുക്കുകയാണ് ആരാധകര്. തനി നാടന് ലുക്ക്, നാച്വറല് ബ്യൂട്ടി എന്നിങ്ങനെയാണ് കമന്റുകള്.







Comments