
റിയാദ്: മെക്കയിലെ ഗ്രാൻഡ് മോസ്കിൽ (ഹറം പള്ളിയിൽ) ചാവേർ ബോംബ് സ്ഫോടനശ്രമം നടന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സൗദി അധികൃതർ ഔദ്യോഗികമായി നിഷേധിച്ചു. വഴിപോക്കരെ ശല്യപ്പെടുത്തുകയും ഭീതി പരത്തുകയും ചെയ്തതിനാണ് ഒരാളെ അറസ്റ്റ് ചെയ്തതെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി വ്യക്തമാക്കി.
മെക്കയിലെ ഗ്രാൻഡ് മോസ്കിൽ ചാവേർ ബോംബ് സ്ഫോടനശ്രമം നടന്നുവെന്നും കഅ്ബയ്ക്ക് സമീപമെത്തിയ അക്രമി സ്ഫോടകവസ്തു പൊട്ടിത്തെറിക്കാൻ ശ്രമിച്ചു എന്നുമുള്ള തരത്തിൽ ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, വിശുദ്ധ സ്ഥലത്ത് വെച്ച് വഴിപോക്കരെ ശല്യപ്പെടുത്തുകയും ആളുകൾക്കിടയിൽ ഭീതി പരത്തുകയും ചെയ്ത ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി സൗദി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. പിടികൂടിയ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം ഇത്തരം വിവരങ്ങൾ തേടേണ്ടതാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
മധ്യേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ ഉണ്ടായത്. ഇതിനിടയിൽ, ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ അട്ടിമറി ശ്രമവും ആക്രമണവും നടത്തിനെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നിൽ ഇറാനാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരിന്നു.







Comments