
നടനും എംഎല്എയുമായ രമേഷ് പിഷാരടിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സഹപ്രവര്ത്തകരുമുള്പ്പെടെ നിരവധിപ്പേര് പിഷാരടിയ്ക്ക് ആശംസകള് അറിയിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ, രമേഷ് പിഷാരടിയ്ക്ക് പിറന്നാള് ആശംസകള് നേര്ന്ന് നടന് കുഞ്ചാക്കോ ബോബന് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
ചാക്കോച്ചനും മഞ്ജുവാര്യര്ക്കുമൊപ്പമുളള പിഷാരടിയുടെ ചിത്രവും കുഞ്ചാക്കോ ബോബന് പങ്കുവെച്ചിട്ടുണ്ട്. '' ഹാപ്പി ബര്ത്ത്ഡേ പിഷു ബോയ്. ഹ്യൂമറിന്റെ രാജാവിന് ജന്മദിനാശംസകള്.....'', എന്നാണ് ചാക്കോച്ചന് കുറിച്ചത്.
മിമിക്രി താരമായി വേദികളിലൂടെ തുടക്കം കുറിച്ച് പിന്നീട് ധര്മജന് ബോള്ഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച 'ബ്ലഫ് മാസ്റ്റേഴ്സ്' എന്ന ഹാസ്യപരിപാടിയിലൂടെ മിനിസ്ക്രീന്പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയും അവിടെ നിന്ന് ബിഗ്സ്ക്രീനില് അഭിനേതാവായി തിളങ്ങിയും അതുവഴി സംവിധായകനായി കൈയടി നേടുകയും ചെയ്ത് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി.
ബിഗ്സ്ക്രീനില് തിളങ്ങി നില്ക്കുമ്പോള് തന്നെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില് നിന്ന് മിന്നും വിജയം കൈവരിച്ച് താരം എംഎല്എ പദവി നേടിയത്. അതോടെ വരും വര്ഷങ്ങളില് ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്ക്ക് മുന്ഗണന നല്കി, സിനിമയില് നിന്നും സ്റ്റേജ് ഷോകളില് നിന്നും പൂര്ണ്ണമായി വിട്ടുനില്ക്കുമെന്നും പിഷാരടി പ്രഖ്യാപിച്ചിരുന്നു. സോഷ്യല് മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സന്തോഷങ്ങളുമൊക്കെ പങ്കിട്ട് പ്രേക്ഷകരുമായി സംവദിക്കാറുണ്ട്.







Comments