
തിരുവനന്തപുരം: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ തന്റെ ഡാൻസ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പോലീസിന്റെ ഈ നടപടി തികച്ചും അന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
'തൃശൂരിൽ നിന്നുള്ള രണ്ട് പിള്ളേരാണ് എന്റെ ഡാൻസ് വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചത്. തമിഴ് നടൻ വിജയ്യെ പോലെയാണ് ഞാൻ അതിൽ നൃത്തം ചെയ്തത്. വളരെ മനോഹരമായ വീഡിയോയായിരുന്നു അത്. നല്ല വീഡിയോ ആണെന്നും വിജയ്യെക്കാൾ അടിപൊളിയായി ഞാൻ ഡാൻസ് ചെയ്തുവെന്നും ഒരുപാട് ചെറുപ്പക്കാർ എന്നോട് പറഞ്ഞു.കഴിഞ്ഞമാസമാണ് എഐ കവല എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ എഐ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ ദിവസങ്ങൾക്കം വീഡിയോ ഇന്ത്യയിൽ നിരോധിക്കപ്പെട്ടത്.
എനിക്ക് അത് ഒട്ടും സന്തോഷമേകുന്ന കാര്യമായിരുന്നില്ല. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് ഞാൻ ആ വീഡിയോ കാണുമായിരുന്നു. എത്ര മനോഹരമായ ഡാൻസായിരുന്നു അത്. പക്ഷേ ഈ പോലീസുകാർ അത് നീക്കം ചെയ്തുകളഞ്ഞു. അത് ശരിയായില്ല എന്ന് ഞാൻ അവരോട് പറഞ്ഞു.' വീഡിയോ കണ്ട് താൻ ഞെട്ടിപ്പോയെന്നും മോഹൻലാൽ, വിജയ് എന്നിവരേക്കാൾ നന്നായാണ് താൻ അതിൽ ഡാൻസ് ചെയ്തതെന്നുമാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.







Comments