
ജിദ്ദ: മക്കയിലുണ്ടായ വാഹനാപകടത്തില് കോട്ടയം സ്വദേശിനികളായ രണ്ട് മലയാളികള് അടക്കം അഞ്ച് പേര് മരിച്ചു. കോട്ടയം പാല സ്വദേശി ജെയ്സിമോള് മാത്യു (46), കോട്ടയം കുരുമുള്ളൂര് ആനച്ചേരി അഞ്ചക്കുന്നേല് ജോബിന ജോണ് (26) എന്നിവരാണ് മരിച്ച മലയാളികള്. മരണമടഞ്ഞ മറ്റ് ഇന്ത്യാക്കാരില് രണ്ട് പേര് തമിഴ്നാട് സ്വദേശികളും ഒരാള് സൗദി പൗരനുമാണ്.
തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദേവമ്മ ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികള്. തായിഫ് - റാനിയ റോഡിൽ ആണ് അപകടം ഉണ്ടായത്. അപകടത്തില് മരിച്ച നാല് ഇന്ത്യക്കാരും സൗദി സര്ക്കാര് ഡിസ്പന്സറികളില് നഴ്സു മാരായി ജോലി ചെയ്യുന്നവരാണ്. മക്കയിലെ അല്ഗഫ എന്ന സ്ഥലത്തായിരുന്നു ജോലി.
അവധി ദിനമായതിനാല് പര്ച്ചേസിനായി മക്കയിലെ റാനിയ എന്ന പട്ടണത്തില് വന്നതായിരുന്നു. ഇവിടെ വെച്ച് വാഹനങ്ങള് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ത്യക്കാരുടെ മൃതദേഹങ്ങള് നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മരണമടഞ്ഞ അഞ്ചാമത്തെയാള് സൗദി പൗരനാണ്. ഇയാളായിരുന്നു വാഹനം ഓടിച്ചിരുന്നത്.

Comments