
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആര്എസ്എസിന്റെയും ബിജെപിയുടേയും സ്പോണ്സേര്ഡ് സംവിധാനമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്. കോണ്ഗ്രസില് നിന്നും യുഡിഎഫില് നിന്നും വി.ഡി. സതീശന് ഒറ്റപ്പെട്ടെന്നും അടൂര്പ്രകാശിനാണ് കൂടുതല് പിന്തുണ കിട്ടുന്നതെന്നും പറഞ്ഞു.
എല്ലാം സ്പോണ്സര്ഷിപ്പാണ്. വി.ഡി. സതീശന്റെ നിലപാട് ഓരോന്ന് പരിശോധിക്കുമ്പോഴും ബിെജപിയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതായി കാണുന്നു. കോണ്ഗ്രസിനും യുഡിഎഫിനും അകത്ത് വലിയ പ്രശ്നം നിലനില്ക്കുന്നു. അപൂര്വ്വം ആളുകളാണ് യുഡിഎഫില് വി.ഡി. സതീശന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതെന്നും പറഞ്ഞു. യുഡിഎഫ് കണ്വീനര് പോലും തന്നെ പാര്ട്ടി ഒരു വിവരവും അറിയിക്കുന്നില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത് യുഡിഎഫിന്റെ പരാജയമാണെന്നും പറഞ്ഞു.
എല്ലാം താന് അറിയുന്നത് പത്രത്തിലൂടെയാണെന്നും മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുക്കുയാണെന്നും പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവര്ത്തനശൈലിക്കെതിരേ യു.ഡി.എഫ്. കണ്വീനര് അടൂര് പ്രകാശ് പരസ്യമായി രംഗത്തെത്തിയിരുന്നു.
കെ.സി. വേണുഗോപാലിന്റെ അനുയായികള് ഉള്പ്പെടെ കോണ്ഗ്രസില് ഒരുവിഭാഗം മുഖ്യമന്ത്രി സതീശന്റെ ഏകപക്ഷീയശൈലിയില് അതൃപ്തരായിരിക്കേയാണ് അടൂര് പ്രകാശിന്റെ അപ്രതീക്ഷിത രംഗപ്രവേശം. അതേസമയം, അടൂര് പ്രകാശിന്റെ പരസ്യവിമര്ശനത്തില് മുസ്ലിം ലീഗും കടുത്ത അമര്ഷത്തിലാണ്. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനാക്കാന് മുമ്പേ ധാരണയുണ്ടായിരുന്നെന്നാണ് ലീഗ് നിലപാട്. വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില് പ്രയാസമുണ്ടെന്ന് മുനീറും വ്യക്തമാക്കി.







Comments