
തിരുവനന്തപുരം: ഇ.ഡി.യുടെ നടപടിയെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രഖ്യാപിച്ച സിപിഐഎം നടപടികള് ആരംഭിച്ചു. ഇന്ത്യയില് ഇ.ഡി. നടപടികള്ക്ക് ഇരയായവരെ ഒരുമിച്ച് നിര്ത്തി പ്രക്ഷോഭം നടത്താനാണ് ആലോചന. പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ ഇ ഡി നീങ്ങുന്നതിനി ടെയാണ് സിപിഐഎമ്മിന്റെ നിര്ണായക നീക്കം. ഒക്ടോബര് 14, 15 തീയതികളില് തിരുവനന്തപുരത്തും കോഴിക്കോട്ടും ദേശീയ സെമിനാര് നടത്തും.
ഘടകകക്ഷികളെക്കൂടി ഉള്പ്പെടുത്തി പരിപാടി നടത്താനാണ് ആലോചന. ഡല്ഹി മുന് മുഖ്യമന്ത്രി മനീഷ് സിസോദിയ, ന്യൂസ് ക്ലിക്ക് എഡിറ്റര് പ്രബീര് പുര്ക്കായസ്ത, റിട്ട. ജസ്റ്റിസ് കെ ചന്ദ്രു എന്നിവരുമെത്തും. അതേസമയം ഇ.ഡി. അന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തില് പിണറായി വിജയനെ പിന്തുണയ്ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് സിപിഐ.
സിപിഐ സംസ്ഥാന സെക്രട്ടേറ്റ് ഇക്കാര്യത്തില് നേരത്തേ തന്നെ തീരുമാനം എടുത്തിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോയതിനുശേഷം തുടര് നിലപാടുകള് പിന്നീട് സ്വീകരിക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലെടുത്ത ധാരണ. സംസ്ഥാന സര്ക്കാരിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യാനും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. സിപിഐഎം പരിപാടി പ്രഖയാപിച്ച ഒക്ടോബര് 14 ന് സിപിഐ നിയമസഭാ മാര്ച്ച് നടത്താനും തീരുമാനിച്ചിരിക്കുകയാണ്.







Comments