
കൊല്ലം: സിപിഎം മുൻ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓർമദിനത്തിൽ കൊല്ലം ചിന്നക്കടയിൽ അദ്ദേഹത്തിന്റെ ഫ്ലെക്സ് കീറിയതിൽ അക്ബര് ഷാ എന്ന മുൻ പ്രവർത്തകൻ ക്ഷമചോദിച്ചു. കോൺഗ്രസിന്റെ ഫ്ലെക്സ് ആണെന്ന് കരുതിയാണ് കീറിയതെന്നും കോടിയേരി സഖാവിന്റേതാണെന്ന് വിചാരിച്ചില്ലെന്നും ഇയാൾ പറയുന്നു. വാർത്തകളിൽ താരമാവാനല്ല ഇതു ചെയ്തതെന്നും ഇയാൾ വ്യക്തമാക്കി.
താന് മുന് എസ്എഫ്ഐ പ്രവര്ത്തകനും ഡിവൈഎഫ്ഐ പ്രവര്ത്തകനുമെന്നും അക്ബര് ഷാ പറഞ്ഞു. ഞാന് എസ്എഫ്ഐയിലില്ലെന്നും നുഴഞ്ഞു കയറിയെന്നും ഇപ്പോള് പാര്ട്ടിക്കാര് തന്നെ പറയുന്നു. അതൊന്നുമല്ല. ഞാന് എസ്എഫ്ഐയില് പ്രവര്ത്തിച്ചിരുന്ന വ്യക്തിയാണെന്നും ഇയാൾ പറയുന്നു. ചെയ്ത തെറ്റ് മനസ്സിലായി എന്നും എല്ലാവരും ക്ഷമിക്കണമെന്നും ഇയാൾ പറഞ്ഞു. ഫ്ലെക്സ് ബോര്ഡ് നശിപ്പിച്ച ആള്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പൊലീസില് പരാതി നല്കിയ സാഹചര്യത്തിലാണ് ക്ഷമാപണവും വന്നിരിക്കുന്നത്.
ചിന്നക്കടയിൽ എസ്എഫ്ഐ സംഘടിപ്പിച്ച പ്രകടനത്തിനിടെയാണ് റോഡ് മീഡിയനിൽ സ്ഥാപിച്ചിരുന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ ഫ്ലെക്സ് ബോർഡ് പ്രകടനത്തിൽ പങ്കെടുത്തയാൾ വലിച്ച് കീറിയത്. കോൺഗ്രസിന്റെ ഫ്ലെക്സാണെന്ന് കരുതി മാറിപ്പോയതാണോ' എന്ന് പ്രകടനത്തിൽ പങ്കെടുത്ത മറ്റുള്ളവർ ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.







Comments